Asianet News MalayalamAsianet News Malayalam

ആയുഷ്മാന്‍ ഭാരത് പദ്ധതി ദില്ലിക്കുമേൽ അടിച്ചേൽപ്പിക്കരുത്; കേന്ദ്ര മന്ത്രിയോട് അരവിന്ദ് കെജ്രിവാൾ

ദില്ലിയിൽ നിലവിൽ മികച്ച ആരോ​ഗ്യ പദ്ധതി ഉണ്ട്. ഈ പദ്ധതി നിർത്തലാക്കി ആയുഷ്മാന്‍ ഭാരത് കൊണ്ടുവന്നാൽ അത് ദില്ലിയിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കെജ്രിവാൾ കത്തിൽ കുറിക്കുന്നു. 

arvind kejriwal says delhi health scheme ten time better than ayushman bharat
Author
Delhi, First Published Jun 7, 2019, 8:55 PM IST

ദില്ലി: കേന്ദ്ര സർക്കാരിന്റെ ആരോ​ഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ദില്ലിക്കുമേൽ അടിച്ചേൽപ്പിക്കരുതെന്ന്  മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലിയിലെ ആരോഗ്യ പദ്ധതി ആയുഷ്മാന്‍ ഭാരതിനെക്കാള്‍ പത്തു മടങ്ങ് മെച്ചമാണെന്നും കെജ്രിവാൾ പറഞ്ഞു. കേന്ദ്ര ആരോ​ഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനയച്ച കത്തിലായിരുന്നു കെജ്രിവാളിന്റെ പരാമർശം.

ദില്ലിയിൽ നിലവിൽ മികച്ച ആരോ​ഗ്യ പദ്ധതി ഉണ്ട്. ഈ പദ്ധതി നിർത്തലാക്കി ആയുഷ്മാന്‍ ഭാരത് കൊണ്ടുവന്നാൽ അത് ദില്ലിയിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കെജ്രിവാൾ കത്തിൽ കുറിക്കുന്നു. ദില്ലിയിലെ ആരോഗ്യ പദ്ധതിയെക്കാള്‍ ആയുഷ്മാന്‍ പദ്ധതിക്ക് എന്തെങ്കിലും മേന്മ അധികമായി ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ അക്കാര്യം തന്നോട് പറയണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. 

10,000 രൂപ മാസവരുമാനം ഉള്ളവര്‍ക്ക് മാത്രമേ ആയുഷ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്ന് പറഞ്ഞ കെജ്രിവാൾ ദില്ലിയിലെ അടിസ്ഥാന വേതനക്കാർക്ക് ഇതിലും കൂടുതൽ വരുമാനം ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടി. ആയുഷ് പദ്ധതി അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സ ചിലവുകളാണ് വഹിക്കുക. എന്നാല്‍ ദില്ലിയുടേത് മുഴുവന്‍ ചികിത്സാ ചെലവുകളും വഹിക്കുമെന്നും കെജ്രിവാൾ കത്തില്‍ പറയുന്നു.
 

Follow Us:
Download App:
  • android
  • ios