അര്‍ധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് കരി ഓയില്‍ ഒഴിച്ചതും പോസ്റ്റര്‍ പതിച്ചതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു

ദില്ലി:എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ ദില്ലയിിലെ വസതിക്കുനേരെ അജ്ഞാതരുടെ ആക്രമണം. വസതിക്ക് നേരെ കരി ഓയിൽ ഒഴിച്ചു. വസതിക്ക് മുന്നില്‍ ജയ് ഇസ്രായേല്‍ എന്ന പോസ്റ്ററും പതിച്ചു.

പാര്‍ലമെന്‍റില്‍ പലസ്തീന് ജയ് വിളിച്ചായിരുന്നു അസദുദ്ദീൻ ഒവൈസി സത്യപ്രതിജ്ഞ ചെയ്തത്. അര്‍ധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് കരി ഓയില്‍ ഒഴിച്ചതും പോസ്റ്റര്‍ പതിച്ചതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി. 

ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവിന് നീക്കം; നിയമസഭയ്ക്ക് അകത്തും പുറത്തും ആയുധമാക്കാൻ പ്രതിപക്ഷം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News | Malayalam News Live | #Asianetnews