ചെന്നൈ: ബംഗ്ലാദേശി ഭീകരനെന്ന് സംശയിക്കുന്നയാൾ ചെന്നൈയിൽ പിടിയിലായി. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഭീകര സംഘടനയായ ജമാഅത്ത്-ഉൽ- മുജാഹിദ്ദീൻ ബംഗ്ലാദേശിലെ അംഗമാണ് ഇയാളെന്നാണ് സംശയം. ഇന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് എഎൻഐ അറിയിച്ചത്. അസദുള്ള ഷെയ്‌ഖ് എന്നാണ് പിടിയിലായ വ്യക്തിയുടെ പേരെന്നും എഎൻഐ പുറത്തുവിട്ടു.