സമവായത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് ഇല്ലാതായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദില്ലി : തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തില്‍ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ. സർക്കാരിന്റെ താല്‍പ്പര്യം നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചീഫ് ജസ്റ്റിസിനെ നിയമന സമിതിയില്‍ നിന്ന് ഒഴിവാക്കിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും അശോക് ലവാസ തുറന്നടിച്ചു. സമവായത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് ഇല്ലാതായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെ ലേഖനത്തിലാണ് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വിമർശനം. മോദിക്കും അമിത് ഷാക്കും ക്ലീൻ ചിറ്റ് നല്‍കിയതിനെ എതിർത്ത ലവാസ 2020 ല്‍ സ്ഥാനം രാജിവെക്കുകയായിരുന്നു.
