Asianet News MalayalamAsianet News Malayalam

Accident| ഛാഠ് പൂജ കഴിഞ്ഞ് മടങ്ങവേ സിമന്റ് ട്രക്കുമായി കൂട്ടിയിടിച്ചു; ഓട്ടോ യാത്രക്കാരായ 10 പേര്‍ മരിച്ചു

ഛാഠ് പൂജ കഴിഞ്ഞ് തിരിച്ചുവരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേര്‍ അപകട സ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയിലും മരിച്ചു.
 

Assam Accident: 10 killed in truck-autorickshaw collision
Author
Guwahati, First Published Nov 11, 2021, 5:38 PM IST

ഗുവാഹത്തി: അസമിലെ (Assam Accident) കരിംഗഞ്ച് ജില്ലയില്‍ സിമന്റുമായി പോകുകയായിരുന്ന ട്രക്ക് ഓട്ടോയിലിടിച്ച് (Truck-Auto collide)  ഓട്ടോയാത്രക്കാരായ 10 പേര്‍ മരിച്ചു(10 killed). നാല് സ്ത്രീകളും രണ്ട് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അസം-ത്രിപുര ഹൈവേയിലെ ബെയ്തഖാല്‍ എന്ന സ്ഥലത്താണ് അപകടം നടന്നത്. ഛാഠ് പൂജ കഴിഞ്ഞ് തിരിച്ചുവരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേര്‍ അപകട സ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയിലും മരിച്ചു. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

ഓട്ടോഡ്രൈവറും അപകടത്തില്‍ മരിച്ചു. ഗൗരബ് ദാസ് പനിക, ലാലന്‍ ഗോസ്വാമി, ദുജാ ബായി പനിക, ശംഭുദാസ് പനിക, പൂജാ ഗൗര്‍, മംഗാലി കര്‍മാകര്‍, ടോപു കര്‍മാകര്‍, സോനൂരി എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് കാരണമായ ട്രാക്ക് ഡ്രൈവറെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഹൈവേ ഉപരോധിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.
 

Follow Us:
Download App:
  • android
  • ios