അസം: അസമിൽ മഴക്കെടുതികളെ തുടർന്ന് ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. എട്ട് ലക്ഷത്തോളം പേരെയാണ് മഴ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 17 ജില്ലകളിലായി സംസ്ഥാനത്തെ 1556 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായതായി അധികൃതർ പറഞ്ഞു.

കനത്ത മഴയില്‍ സംസ്ഥാനത്തെ നദികള്‍ കരകവിഞ്ഞൊഴുകിയതാണ് പ്രളയത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. 7000ത്തിലധികം ആളുകളെ വിവിധ മേഖലകളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. രക്ഷപ്രവർത്തനത്തിന് സംസ്ഥാന സർക്കാർ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. പലയിടങ്ങളിലും റോഡ്, റെയിൽവേ ഗതാഗതം താറുമാറായിരിക്കുകയാണ്. 13,267 ഹെക്ടര്‍ കൃഷി സ്ഥലം നശിച്ചതായി അധികൃതർ അറിയിച്ചു.