Asianet News MalayalamAsianet News Malayalam

പന്നിമാംസത്തിന്‍റെ വില്‍പ്പന നിരോധിച്ച് അസാം; അജ്ഞാത വൈറസ് പടരുന്നു

ചത്ത പന്നികളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസിസില്‍ അയച്ചിട്ടുണ്ടെന്നും ഇവിടെ നിന്നുള്ള പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും അസാം സര്‍ക്കാര്‍ അറിയിച്ചു.

Assam government bans sale distribution of pork meat after mysterious virus kills 1900 pigs
Author
Guwahati, First Published Apr 27, 2020, 8:26 AM IST

ഗുവഹത്തി: പന്നിമാംസത്തിന്‍റെ വില്‍പ്പന അസാമില്‍ താല്‍ക്കാലികമായി നിരോധിച്ചു. അജ്ഞാത വൈറസ് ബാധയില്‍ സംസ്ഥാനത്തെ ആറു ജില്ലകളിലായി 1900 പന്നികള്‍ ചത്തതിനെ തുടര്‍ന്നാണ് അസാം സര്‍ക്കാറിന്‍റെ മുന്‍കരുതല്‍.  അജ്ഞാത വൈറസിന്‍റെ ആക്രമണം അസാം കാര്‍ഷിക മൃഗപരിപാലന വകുപ്പ് മന്ത്രി അതുല്‍ ബോറ സ്ഥിരീകരിച്ചു. 

ചത്ത പന്നികളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസിസില്‍ അയച്ചിട്ടുണ്ടെന്നും ഇവിടെ നിന്നുള്ള പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും അസാം സര്‍ക്കാര്‍ അറിയിച്ചു. മുന്‍കരുതല്‍ എന്ന നിലയിലാണ് അതിന് മുന്‍പ് തന്നെ പന്നി മാംസത്തിന്‍റെ വില്‍പ്പന നിരോധിച്ചത് എന്നും മൃഗപരിപാലന വകുപ്പ് മന്ത്രി അതുല്‍ ബോറ അറിയിച്ചു.

ബിസ്ബന്ത്, ദിമാജി, ദിബ്രുഹഡ്, ലക്കിംപൂര്‍, ശിവസാഗര്‍, ജോഹറത്ത് എന്നീ ജില്ലകളിലാണ് വൈറസ് ബാധ പന്നികളില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.  കഴിഞ്ഞ ശനിയാഴ്ച തന്നെ പന്നികളിലെ വൈറസ് സംബന്ധിച്ച് അന്വേഷണം അസാം മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios