സംഘർഷത്തെ കുറിച്ചും നിലവിലെ സാഹചര്യം സംബന്ധിച്ചു ഗവര്‍ണർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. വൈകിട്ട് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും.

ദില്ലി: അസമുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെ മിസ്സോറം ഗവര്‍ണര്‍ ഹരിബാബു കമ്പംപാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. സംഘര്‍ഷ സാഹചര്യത്തെ കുറിച്ച് ഗവര്‍ണർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

സംഘർഷത്തെ കുറിച്ചും നിലവിലെ സാഹചര്യം സംബന്ധിച്ചു ഗവര്‍ണർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. വൈകിട്ട് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും. ഇരു സംസ്ഥാനങ്ങളും തമ്മില്‍ തർക്കം നടക്കുന്ന സാഹചര്യത്തില്‍ അസമിലെ എംപിമാരെ കാണാനും പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടാകും പ്രധാനമന്ത്രി എംപിമാരെ കാണുക.

തർക്കം പരിഹരിക്കാന്‍ ച‍ർച്ച നടത്താമെന്ന ധാരണയ്ക്ക് പിന്നാലെ മിസോറാം എംപിക്കെതിരായ കേസ് അസം സർ‍ക്കാർ പിൻവലിച്ചു. എഫ്ഐആറില്‍ നിന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ മിസ്സോറം സർക്കാര്‍ ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അസം സർക്കാരിന്‍റെയും നടപടി. അസമിലെ പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുമെന്ന മിസ്സോറം എംപി വന്‍ലവേനയുടെ പരാമ‍ർശത്തിനെതിരെയായിരുന്ന കേസ് എടുത്തിരുന്നത്. ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തുമെന്നാണ് രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ പ്രതികരണം. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona