'ഇന്ന് മേക്കപ്പ് ഇട്ടില്ലേ മാം'; ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഫോട്ടോയിലെ കമന്‍റിന് 'ഹഹ' ഇമോജി, പിന്നാലെ കേസ്

പരാതിയുടെ അടിസ്ഥാനത്തില്‍ അമിതിനെതിരെ കേസെടുത്ത പൊലീസ് തന്റെ വീടിന് 273 കിലോമീറ്റര്‍ അകലെയുള്ള കൊക്രാജര്‍ കോടതിയിലേക്ക് വിളിച്ചുവരുത്തി.

Assam youth summoned by Kokrajhar court for reacting  Haha on ias officer Facebook photo comment

ഗുവാഹത്തി: അസമിൽ വനിതാ ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഫോട്ടോയ്ക്ക് വന്ന കമന്‍റിൽ ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരെ കേസ്.  കൊക്രാജര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറായ വര്‍നാലി ദേക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ചുവടെ വന്ന കമന്റിന് പ്രതികരണമായി ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. വര്‍നാലി ദേക മേക്കപ്പ് ഇടാത്തതുമായി ബന്ധപ്പെട്ട കമന്റിന് പ്രതികരണമായി അമിത് ചക്രവര്‍ത്തി എന്ന യുവാവ് സ്മൈലി ഇമോജി ഇട്ടിരുന്നു. ഇതിന് പിന്നാലെ വര്‍നാലി പൊലീസിൽ പരാതി നൽകുകയായിരുന്നു.

വര്‍നാലി ഫേസ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ നരേഷ് ബരുവ എന്ന വ്യക്തി  'ഇന്ന് മേക്കപ്പ് ഒന്നും ഇട്ടില്ലേ മാം' എന്ന് കമന്‍റ് ചെയ്തു. ഈ കമന്റിന് പ്രതികരണമായാണ് അമിത് ചിരിക്കുന്ന ഇമോജി ഇട്ടത്. ബരുവയുടെ കമന്റിന്  'നിങ്ങളുടെ പ്രശ്‌നം എന്താണ്?' എന്ന് വര്‍നാലി തിരിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്മൈൽ ഇമോജി വന്നതും.  തന്നെ പരിഹസിച്ച് കമന്‍റിട്ടതിനും അതിനെ പ്രോത്സാഹിപ്പിച്ചതിനും അമിതിനേയും ബരുവയേയും കൂടാതെ അബ്ദുല്‍ സുബൂര്‍ ചൗധരി എന്നയാള്‍ക്കെതിരേയും വര്‍നാലി പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്.

സൈബര്‍ സ്‌പെയ്‌സില്‍ ശല്ല്യം ചെയ്‌തെന്നും അപകീര്‍ത്തികരമായ കമന്റുകള്‍ പങ്കുവെയ്ക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് വര്‍നാലി  മൂന്ന് പേര്‍ക്കെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അമിതിനെതിരെ കേസെടുത്ത പൊലീസ് തന്റെ വീടിന് 273 കിലോമീറ്റര്‍ അകലെയുള്ള കൊക്രാജര്‍ കോടതിയിലേക്ക് വിളിച്ചുവരുത്തി. പോസ്റ്റിന്റേയും അതിന് താഴെ വന്ന കമന്റുകളുടേയും സ്‌ക്രീന്‍ ഷോട്ടുകള്‍ ഉൾപ്പടെ കോടതിയിൽ വർനാലി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ വര്‍നാലി ദേക ഐഎഎസ് ഓഫീസറാണെന്നോ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ആണെന്നോ തനിക്ക് അറിയില്ലായിരുന്നുവെന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്ത അമിത് പറയുന്നത്.

Read More :  ബിസിനസ് ക്ലാസ് സീറ്റ് മാറ്റി ഇക്കോണമി ക്ലാസാക്കി, വിമാനത്തിനുള്ളിൽ രോക്ഷാകുലയായി ഡിഎംകെ എംപി, വിമർശനം
 

Latest Videos
Follow Us:
Download App:
  • android
  • ios