യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തോറ്റു. സിരാതുവിൽ എസ് പി സ്ഥാനാർത്ഥി പല്ലവി പട്ടേലിനോട് 7337 വോട്ടിനാണ് തോറ്റത്. ജനവിധി അംഗീകരിക്കുന്നുവെന്ന് കേശവ് പ്രസാദ് മൗര്യ.
- Home
- News
- India News
- Assembly Election Result 2022: ബിജെപിയുടെ സർവാധിപത്യം, അഞ്ചിൽ നാലിടത്തും ഭരണം; പഞ്ചാബ് തൂത്തുവാരി ആംആദ്മി
Assembly Election Result 2022: ബിജെപിയുടെ സർവാധിപത്യം, അഞ്ചിൽ നാലിടത്തും ഭരണം; പഞ്ചാബ് തൂത്തുവാരി ആംആദ്മി

വെല്ലുവിളികളെ അതിജീവിച്ച് ആധികാരികമായ വിജയമാണ് യോഗി ആദിത്യനാഥ് ഉത്തർപ്രദേശിൽ നേടിയത്. പൊരുതി നോക്കിയെങ്കിലും കേവല ഭൂരിപക്ഷത്തിന് പാതി വഴിയിൽ വീഴാനായിരുന്നു അഖിലേഷിന്റെ വിധി. കോൺഗ്രസ് എല്ലായിടത്തും തകർന്നടിഞ്ഞു. പഞ്ചാബ് അടിച്ചുവാരി ആം ആദ്മി പാർട്ടി. ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബിജെപിക്ക് ഭരണത്തുടർച്ച.
യുപി ഉപമുഖ്യമന്ത്രിക്ക് തോൽവി
'പരിവാർ വാദ്' അവസാനിക്കേണ്ടത് അനിവാര്യം
'പരിവാർ വാദ്' അവസാനിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി. കുടുംബാധിപത്യം ജനാധിപത്യത്തെ നശിപ്പിക്കും, താൻ ഒരു കുടുംബത്തിനും എതിരല്ലെന്നും മോദി.
അഴിമതിക്ക് എതിരെ പോരാടുന്നത് ബിജെപി
അഴിമതിക്ക് എതിരെ പോരാടുന്നത് ബിജെപി എന്ന് ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് മോദി. അന്വേഷണ ഏജൻസികളെ ചോദ്യം ചെയ്ത പ്രതിപക്ഷത്തിനുള്ള മറുപടിയെന്നും പ്രധാനമന്ത്രി
വിജയം പ്രതിപക്ഷത്തിനുള്ള മറുപടി
കൊവിഡ് പ്രതിരോധത്തിലും വികസനകാര്യത്തിലും ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിനുള്ള മറുപടിയാണ് ഈ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ജാതി രാഷ്ട്രീയം അവസാനിച്ചെന്ന് മോദി
ഉത്തർപ്രദേശിൽ ജാതി രാഷ്ട്രീയം അവസാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
'2024ലെ വിജയത്തിന് ജനം അടിത്തറപാകി'
2024ലെ വിജയത്തിന് ജനം അടിത്തറപാകിയെന്ന് മോദി
കന്നിവോട്ടർമാർ ബിജെപിക്ക് വോട്ട് ചെയ്തെന്ന് മോദി
കന്നിവോട്ടർമാർ ബിജെപിക്ക് വോട്ട് ചെയ്തെന്ന് മോദി
സ്ത്രീകൾക്ക് വിശ്വാസം ബിജെപിയെ എന്ന് മോദി
സ്ത്രീകൾ വിശ്വസിക്കുന്നത് ബിജെപിയെ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രവർത്തകരെ അഭിനന്ദിച്ച് മോദി
വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ജനങ്ങളുടെ വിജയമാണ്, ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനമാണ് വിജയം സമ്മാനിച്ചത്. ഇന്ന് മുതൽ പ്രവർത്തകർക്ക് ഹോളിയാണ്. യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി ചരിത്രം കുറിച്ചു. സ്ത്രീകളും യുവവോട്ടർമാരും പിന്തുണച്ചുവെന്നും മോദി.
ഈ വിജയം സൂചന മാത്രം, 2024ലും അധികാരത്തിൽ വരുമെന്ന് നദ്ദ
ഈ വിജയം സൂചന മാത്രമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. 2024ലും അധികാര തുടർച്ച ജനം നൽകുമെന്ന് അവകാശവാദം. ഇന്ന് ആഘോഷത്തിന്‍റെ ദിവസമെന്ന് മോദി.
മാറ്റം അനിവാര്യം
വിജയം കൈവരിക്കാൻ മാറ്റം അനിവാര്യമാണെന്ന് ശശി തരൂർ
പ്രവർത്തകർക്ക് നന്ദി പറഞ്ഞ് ജെ പി നദ്ദ
പ്രവർത്തകർക്ക് നന്ദി പറഞ്ഞ് ജെ പി നദ്ദ. വിജയത്തിന്‍റെ കാരണകാരനായ മോദിയെ അഭിനന്ദിക്കുന്നുവെന്ന് നദ്ദ. 2024 ലെ തിരഞ്ഞെടുപ്പിന് ജനങ്ങൾ നൽകിയ അനുഗ്രഹമാണ് ഈ വിജയമെന്ന് നദ്ദ.
പ്രയത്നം വോട്ടാക്കാനായില്ലെന്ന് പ്രിയങ്ക
ജനവിധി ആണ് ജനാധിപത്യത്തിൽ അവസാനത്തെ വാക്ക്. കോൺഗ്രസ് പ്രവർത്തകർ ജനങ്ങൾക്ക് വേണ്ടി പൊരുതി, എന്നാൽ പ്രയത്നം വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ലെന്ന് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിന്‍റെ നന്മ ലക്ഷ്യം വെച്ചാണ് പ്രവർത്തിച്ചത്. പ്രതിപക്ഷത്തിന്‍റെ കർത്തവ്യം ഉത്തരവാദിത്തോടെ നിറവേറ്റുമെന്നും പ്രിയങ്ക ഗാന്ധി.
ഗോവയിൽ എംജിപിയും ബിജെപിക്കൊപ്പം
എംജിപിയും ഗോവയിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ബിജെപി പക്ഷത്ത് 25 എംഎൽഎമാരായി. ബിജെപി - 20, എംജെപി - 2, സ്വതതന്ത്രർ 3.
മുഖ്യമന്ത്രി തോറ്റു ! പക്ഷേ ഉത്തരാഖണ്ഡിൽ ബിജെപി ജയിച്ചു
ഉത്തരാഖണ്ഡിലും ബിജെപിക്ക് ഭരണത്തുടർച്ച. 48 സീറ്റുമായാണ് ബിജെപി മുന്നേറ്റം. എന്നാൽ 2017ലേക്കാൾ 9 സീറ്റ് കുറഞ്ഞു. കോൺഗ്രസ് 18 സീറ്റിൽ ഒതുങ്ങി. ബിജെപിക്ക് നിരാശയായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ തോൽവി.
മണിപ്പൂരിലും ബിജെപിക്ക് ഭരണത്തുടർച്ച
മണിപ്പൂരിലും ബിജെപിക്ക് ഭരണത്തുടർച്ച. 31സീറ്റുകളാണ് ബിജെപി ഇത്തവണ നേടിയത്. 7 സീറ്റുമായി NPPയാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസ് 5 സീറ്റിലൊതുങ്ങി.
ഗോവയിലും ബിജെപി തന്നെ
ഗോവയിൽ ബിജെപി കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടി. 20സീറ്റാണ് ബിജെപിക്ക്. 2017നേക്കാൾ 7 സീറ്റ് അധികം, കോൺഗ്രസ് 12 സീറ്റിലൊതുങ്ങി. തൃണമൂൽ സഖ്യം രണ്ട് സീറ്റ് നേടി.
പഞ്ചാബ് തൂത്തുവാരി ആം ആദ്മി പാർട്ടി
പഞ്ചാബിൽ കോൺഗ്രസിനെ കടപുഴക്കി ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്. ഭഗവന്ത് മൻ മുഖ്യമന്ത്രിയാകും. ഛന്നി രണ്ട് സീറ്റിലും തോറ്റു. സിദ്ദുവും അമരീന്ദറും ബാദലും വീണു. 92 സീറ്റുമായാണ് ആം ആദ്മിയുടെ തകർപ്പൻ ജയം. കോൺഗ്രസ് 18സീറ്റിലേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണത്തേതിനേക്കാൾ 59 സീറ്റാണ് കോൺഗ്രസിന് കുറഞ്ഞത്. ശിരോമണി അകാലിദൾ 4 സീറ്റ് നേടി.
യുപി വീണ്ടും യോഗിക്ക്
ഇപ്പോഴത്തെ കണക്കനുസരിച്ച് ഉത്തർപ്രദേശിൽ 263സീറ്റുകളാണ് ബിജെപി നേടിയത്. കഴിഞ്ഞ തവണത്തേതിനേക്കാൾ 62 സീറ്റ് ബിജെപിക്ക് കുറഞ്ഞു. 130 സീറ്റിലാണ് എസ് പിയുടെ ലീഡ്. 2017ലേതിനേക്കാൾ 88 സീറ്റ് കൂടി. കോൺഗ്രസിന് കിട്ടിയത് രണ്ട് സീറ്റ് മാത്രം, മായാവതിയുടെ ബിഎസ്പി ഒരു സീറ്റിലേക്ക് ചുരുങ്ങി.
(വോട്ടെണ്ണൽ പൂർത്തിയായിട്ടില്ല)
അഞ്ചിൽ നാലും നേടി ബിജെപി
തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പൂർണ്ണ ചിത്രം തെളിയുമ്പോൾ അഞ്ച് സംസ്ഥാനങ്ങളിൽ നാലും പിടിച്ച് ബിജെപി. ഉത്തർപ്രദേശിൽ യോഗി സർക്കാരിന് മിന്നും ജയം. ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിലും ഭരണത്തുടർച്ച.