മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാര്‍ ആരൊക്കെയെന്ന് വിജയിച്ച എംഎല്‍എമാര്‍ തീരുമാനിക്കുമെന്നും രാധാമോഹന്‍ ദാസ് അഗര്‍വാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ദില്ലി:തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചത് തന്നെ എന്ന് കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി ദേശീയ ജന സെക്രട്ടറി രാധാമോഹൻ ദാസ് അഗർവാൾ എഷ്യനേറ്റ് ന്യൂസിനോട് പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി ഏറെക്കുറെ വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് രാധാമോഹന്‍ ദാസിന്‍റെ പ്രതികരണം. മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാര്‍ ആരൊക്കെയെന്ന് വിജയിച്ച എംഎല്‍എമാര്‍ തീരുമാനിക്കുമെന്നും രാധാമോഹന്‍ ദാസ് അഗര്‍വാള്‍ പറഞ്ഞു. വിജയം മോദിയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. പാർട്ടിയെക്കാൾ ജനം മോഡിയെ സ്നേഹിക്കുന്നുവെന്നതിന്‍റെ തെളിവാണ് ഈ വലിയ വിജയം. കേരളത്തിലും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറു സീറ്റുകൾ വിജയിക്കും എന്നും അഗർവാൾ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

Assembly election results 2023 Live| മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡിലും ബിജെപി കുതിപ്പ്

Asianet News Live | Election Results | ബിജെപി മുന്നേറ്റം | Latest News #asianetnews