വീടുമായി വലിയ ബന്ധം ഒന്നുമില്ല. ഇടയ്ക്ക് വന്നു പോകും എന്ന് മാത്രം. നേരത്തെ ഒരു കേസിൽ ജയിലിൽ പോയിട്ടുണ്ടെന്നും പിതാവ് പ്രതി ലവേഷ് തിവാരിയുടെ പിതാവ് യദ് കുമാർ  മാധ്യമങ്ങളോട് പറഞ്ഞു. 

ലക്നൗ: മകൻ ലഹരിക്ക് അടിമയെന്ന് ആതിഖ് അഹമ്മദിന്റെയും സഹോദരന്റേയും കൊലപാതകക്കേസിലെ പ്രതി ലവേഷ് തിവാരിയുടെ പിതാവ്.
മകൻ ലഹരിക്ക് അടിമയാണ്. വീടുമായി വലിയ ബന്ധം ഒന്നുമില്ല. ഇടയ്ക്ക് വന്നു പോകും എന്ന് മാത്രം. നേരത്തെ ഒരു കേസിൽ ജയിലിൽ പോയിട്ടുണ്ടെന്നും പിതാവ് പ്രതി ലവേഷ് തിവാരിയുടെ പിതാവ് യദ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, ആതീഖിൻ്റെയും സഹോദരൻ്റെയും മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടം നടത്തുക അഞ്ചംഗ ഡോക്ടർമാരുടെ സംഘമായിരിക്കും. സ്വരൂപ് റാണി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തുക. ഇതിൻ്റ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യും. ആതീഖ് അഹമ്മദിൻ്റെയും സഹോദരൻ്റെയും കൊലപാതകത്തിലെ മൂന്ന് പ്രതികളും പ്രയാഗ് രാജിന് പുറത്ത് നിന്നുള്ളവരാണെന്ന് പൊലീസ് പറയുന്നു. 

ആതീഖിൻ്റെയും സഹോദരൻ്റെയും കൊലപാതകം; പോസ്റ്റുമോർട്ടം ഇന്ന്, നടത്തുക അഞ്ചംഗ ഡോക്ടർമാരുടെ സംഘം

ലവേഷ് തിവാരി ബാദാ സ്വദേശിയും, സണ്ണി കാസ് ഗഞ്ച് സ്വദേശിയും, അരുൺ മൗര്യ ഹമീർ പൂർ സ്വദേശിയുമാണ്. മൂവരും വെള്ളിയാഴ്ച്ചയോടെയാണ് പ്രയാഗ് രാജിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രിയാണ് ആതീഖ് അഹമ്മദും സഹോദരനും വെടിവെപ്പിൽ കൊല്ലപ്പെടുന്നത്.