സ്വരൂപ് റാണി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തുക. ഇതിൻ്റ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യും. ആതീഖ് അഹമ്മദിൻ്റെയും സഹോദരൻ്റെയും കൊലപാതകത്തിലെ മൂന്ന് പ്രതികളും പ്രയാഗ് രാജിന് പുറത്ത് നിന്നുള്ളവരാണെന്ന് പൊലീസ് പറയുന്നു. 

ലക്നൗ: ആതീഖിൻ്റെയും സഹോദരൻ്റെയും മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടം നടത്തുക അഞ്ചംഗ ഡോക്ടർമാരുടെ സംഘമായിരിക്കും. സ്വരൂപ് റാണി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തുക. ഇതിൻ്റ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യും. ആതീഖ് അഹമ്മദിൻ്റെയും സഹോദരൻ്റെയും കൊലപാതകത്തിലെ മൂന്ന് പ്രതികളും പ്രയാഗ് രാജിന് പുറത്ത് നിന്നുള്ളവരാണെന്ന് പൊലീസ് പറയുന്നു. ലവേഷ് തിവാരി ബാദാ സ്വദേശിയും, സണ്ണി കാസ് ഗഞ്ച് സ്വദേശിയും, അരുൺ മൗര്യ ഹമീർ പൂർ സ്വദേശിയുമാണ്. മൂവരും വെള്ളിയാഴ്ച്ചയോടെയാണ് പ്രയാഗ് രാജിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രിയാണ് ആതീഖ് അഹമ്മദും സഹോദരനും വെടിവെപ്പിൽ കൊല്ലപ്പെടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred