500 രൂപ പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെ അയാൾക്ക് വീണ്ടും ലഭിച്ചതും അഞ്ച് 500 രൂപ നോട്ടുകൾ...
മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ എടിഎമ്മിൽ നിന്ന് 500 രൂപ പിൻവലിക്കാൻ ശ്രമിച്ചആൾക്ക് ലഭിച്ചത് അഞ്ച് 500 രൂപ നോട്ടുകൾ. അമ്പരന്ന് ഒരു തവണ കൂടി 500 രൂപ പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെ അയാൾക്ക് വീണ്ടും ലഭിച്ചതും അഞ്ച് 500 രൂപ നോട്ടുകൾ തന്നെ. ഇങ്ങനെ റണ്ട് തവണയായി 2,500 രൂപ വീതം അയാൾക്ക് ലഭിച്ചു. നാഗ്പൂർ നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ ഖപർഖേഡ ടൗണിലുള്ള ഒരു സ്വകാര്യ ബാങ്കിന്റെ എടിഎമ്മിലാണ് വിചിത്രമായ ഈ സംഭവം നടന്നത്.
ബുധനാഴ്ചയാണ് മെഷീനിൽ നിന്ന് അഞ്ചിരട്ടി പണം ലഭിച്ചത്. ഇതോടെ വാർത്ത കാട്ടുതീ പോലെ പടർന്നു. ഉടൻ തന്നെ പണം പിൻവലിക്കാൻ വൻ ജനക്കൂട്ടമാണ് എടിഎമ്മിന് പുറത്ത് തടിച്ചുകൂടിയത്. ബാങ്ക് ഇടപാടുകാരിൽ ഒരാൾ ലോക്കൽ പൊലീസിനെ വിവരമറിയിക്കുന്നതുവരെ ഇത് തുടർന്നു.
ഉടൻ സ്ഥലത്തെത്തിയ പൊലീസ് എടിഎം ക്ലോസ് ചെയ്തു. തുടർന്ന് അവർ ബാങ്കിനെ വിവരമറിയിച്ചതായി ഖപർഖേഡ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. സാങ്കേതിക തകരാർ കാരണം എടിഎമ്മിൽ നിന്ന് അധിക പണം വിതരണം ചെയ്യുകയായിരുന്നു. 100 രൂപയുടെ നോട്ടുകൾ വിതരണം ചെയ്യുന്നതിനായി എടിഎം ട്രേയിൽ 500 രൂപയുടെ കറൻസി നോട്ടുകൾ തെറ്റായാണ് സൂക്ഷിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എടിഎമ്മിൽ കവർച്ച നടത്തവെ തീപിടുത്തം; കത്തി നശിച്ചത് 3.98 ലക്ഷം രൂപയുടെ നോട്ടുകൾ
പുണെ: എടിഎമ്മിൽ നിന്ന് പണം മോഷ്ടിക്കുന്നതിനിടെ 3.98 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ കത്തി നശിച്ചു. ഞായറാഴ്ച പുലർച്ചെ പുണെക്ക് സമീപത്തെ പിംപ്രി ചിഞ്ച്‌വാഡിലെ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് പണം കത്തിനശിച്ചതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കുടൽവാടിയിലെ ചിഖാലി റോഡിലുള്ള എച്ച്‌ഡിഎഫ്‌സി ബാങ്ക് എടിഎമ്മിലാണ് മോഷ്ടാക്കൾ കയറിയത്.
കറുത്ത നിറം പൂശിയ അടിച്ച പ്രതികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ മുറിക്കാൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ എടിഎംക്കവെ മെഷീന് തീപിടിക്കുകയും എടിഎം മെഷീനിലുണ്ടായിരുന്ന പണം കത്തിനശിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. എടിഎം മെഷീന്റെ ഭാഗങ്ങൾ, രണ്ട് സിസിടിവി ക്യാമറകൾ, ചില ഫർണിച്ചറുകൾ എന്നിവയും നശിച്ചു.
