ഇന്‍ഡോര്‍: ഇൻഡോറിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണം. ഇൻഡോറിലെ വിനോഭാ നഗറിൽ ആരോഗ്യ സർവേയ്ക്ക് എത്തിയ വനിതാ ആരോഗ്യ പ്രവർത്തകർക്ക് നേരെയാണ് അതിക്രമം നടന്നത്. ഇന്ന് വൈകുന്നേരമാണ് സംഭവം. ആക്രമി വനിതകളെ മർദ്ദിക്കുകയും ദൃശ്യം പകർത്താൻ ശ്രമിക്കുന്നതിനിടെ മൊബെൽ പിടിച്ചു വാങ്ങി റോഡിൽ എറിയുകയും ചെയ്‍തു.

തടയാനെത്തിയ വ്യക്തിയെയും ആക്രമിച്ചു . സംഭവത്തിൽ പരാസ് എന്ന വ്യക്തിക്കായി  പൊലീസ് തിരച്ചിൽ തുടങ്ങി. പ്രതിയെ ഉടൻ പിടികൂടാൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഇൻഡോറിൽ രോഗം സംശയിക്കുന്ന വ്യക്തിയെ പരിശോധിക്കാൻ എത്തിയവരെ ആക്രമിച്ചിരുന്നു.