ദില്ലി: അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കെ.കെ.വേണുഗോപാലിന്‍റെ ജൂനിയര്‍ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അറ്റോര്‍ണി ജനറൽ സ്വയം നിരീക്ഷണത്തിൽ പോയത്. 

അറ്റോര്‍ണി ജനറൽ ഹാജരാകേണ്ടിയിരുന്ന ട്രൈബ്യൂണലുകളിലെ ഒഴിവുകൾ സംബന്ധിച്ച കേസ് സുപ്രീംകോടതി ഈമാസം 15ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പ്രശാന്ത് ഭൂഷണിനെതിരായ കോടതീയലക്ഷ്യക്കേസിൽ അദ്ദേഹത്തിന് ശിക്ഷ വിധിക്കരുതെന്ന നിലപാട് കെകെ വേണുഗോപാൽ സ്വീകരിച്ചത് ദേശീയതലത്തിൽ വലിയ വാർത്തയായിരുന്നു.