ഒസാക്ക: ജി -20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയോടൊപ്പം സെല്‍ഫിയെടുത്ത് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ചിത്രം പങ്കുവെച്ച മോറിസണ്‍ മോദി എത്ര നല്ലവനാണെന്നും ട്വീറ്റ് ചെയ്തു.

ഒസാക്കയില്‍ നടന്ന ഉച്ചകോടിക്കിടെയാണ് മോദിയും മോറിസണും കണ്ടുമുട്ടിയത്. 'കിത്‍നാ അച്ചാ ഹേ മോദി' (മോദി എത്ര നല്ലവനാണ്) എന്ന അടിക്കുറിപ്പാണ് മോറിസണ്‍ ചിത്രത്തിന് നല്‍കിയത്. നീല സ്യൂട്ടണിഞ്ഞ് മോറിസണും തവിട്ട് നിറത്തിലെ സ്യൂട്ട് ധരിച്ച് മോദിയും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.