ഇൻഡോറിൽ ലോക്കോ പൈലറ്റ് സമോസ വാങ്ങാൻ ട്രെയിൻ നിർത്തിയെന്ന ആരോപണം തള്ളി അധികൃതർ. എ‍ഞ്ചിനീയറിം​ഗ് ജോലികൾക്ക് വേണ്ടിയാണ് ട്രെയിൻ നിർത്തിയതെന്നും ആ സമയത്താണ് ലോക്കോ പൈലറ്റ് സമോസയും കച്ചോരിയും വാങ്ങാൻ പോയതെന്നും പശ്ചിമ റെയിൽവേ ഡിവിഷണൽ മാനേജർ അറിയിച്ചു.

ദില്ലി: മധ്യപ്രദേശിലെ ഇൻഡോറിൽ ലോക്കോ പൈലറ്റ് സമോസ വാങ്ങാൻ ട്രെയിൻ നിർത്തിയെന്ന ആരോപണം തള്ളി അധികൃതർ. എ‍ഞ്ചിനീയറിം​ഗ് ജോലികൾക്ക് വേണ്ടിയാണ് ട്രെയിൻ നിർത്തിയതെന്നും ആ സമയത്താണ് ലോക്കോ പൈലറ്റ് സമോസയും കച്ചോരിയും വാങ്ങാൻ പോയതെന്നും പശ്ചിമ റെയിൽവേ ഡിവിഷണൽ മാനേജർ അറിയിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം നടത്തുന്നുണ്ട്. ഇൻഡോറിൽ നിന്നും അംബേദ്കർ ന​ഗറിലേക്ക് പോയ ഡെമു പാസഞ്ചർ ട്രെയിൻ ഇൻഡോറിന് സമീപം നിർത്തിയാണ് ലോക്കോ പൈലറ്റ് സമോസ വാങ്ങിയത്. പത്ത് മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടെന്നാണ് വിമർശനം ഉയർന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News