പുല്ലുകൾ നനച്ച് വളർത്തിയ പൂന്തോട്ടത്തിൽ ചെറിയ ചെടികളും വൃക്ഷങ്ങളും വരെ ഉണ്ട്.

കൊൽക്കത്ത: ഓരോ ദിവസം കഴിയുംന്തോറും ചൂട് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ചൂടിനെ പ്രതിരോധിക്കാൻ ഒരു ഓട്ടോ ഡ്രൈവര്‍ നടത്തിയ കണ്ടുപിടിത്തമാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ഓട്ടോയുടെ മുകളിൽ ചെറിയ പൂന്തോട്ടം ഉണ്ടാക്കിയാണ് ബിജയ് എന്ന ഈ ഡ്രൈവര്‍ ചൂടിനെ അതിജീവിക്കുന്നത്.

പുല്ലുകൾ നനച്ച് വളർത്തിയ പൂന്തോട്ടത്തിൽ ചെറിയ ചെടികളും വൃക്ഷങ്ങളും വരെ ഉണ്ട്. പരിസ്ഥിതി സ്‌നേഹികൂടിയായ ബിജയ് തന്റെ പൂന്തോട്ടത്തിന് താഴെയായി ചുവന്ന അക്ഷരത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ചെടികളെ രക്ഷിക്കൂ ജീവന്‍ രക്ഷിക്കൂ.

പ്രകൃതിദത്തമായ രീതിയില്‍ചൂടിനെ അതിജീവിക്കുക മാത്രമല്ല വായുമലിനീകരണം ഒഴിവാക്കാന്‍ ബയോ ഗ്യാസിലാണ് ബിജയിന്റെ ഓട്ടോ ഓടുന്നത്.