Asianet News MalayalamAsianet News Malayalam

'മഹാലക്ഷ്മി' പദ്ധതിക്കെതിരെ പ്രതിഷേധം; നടുറോഡിൽ ഓട്ടോ കത്തിച്ച് ഡ്രൈവർ, ശേഷം സ്വയം തീ കൊളുത്താൻ ശ്രമം, വീഡിയോ

സ്വന്തം ഓട്ടോറിക്ഷകള്‍ കത്തിച്ചും ആത്മഹത്യക്ക് ശ്രമിച്ചുമാണ് തൊഴിലാളികള്‍ പ്രതിഷേധം നടത്തുന്നത്.

auto drivers protest against mahalakshmi free bus ride scheme joy
Author
First Published Feb 2, 2024, 1:58 PM IST

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'മഹാലക്ഷ്മി' പദ്ധതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ വന്‍പ്രതിഷേധത്തില്‍. സ്വന്തം ഓട്ടോറിക്ഷകള്‍ കത്തിച്ചും ആത്മഹത്യക്ക് ശ്രമിച്ചുമാണ് തൊഴിലാളികള്‍ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു ഡ്രൈവര്‍ തന്റെ വാഹനം കത്തിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാണ്. 

തിരക്കേറിയ ബീഗംപേട്ട് പ്രദേശത്തെ പ്രജാഭവന് സമീപമാണ് ഓട്ടോറിക്ഷാ ഡ്രൈവറായ ദേവ എന്നയാള്‍ തന്റെ വാഹനം കത്തിച്ചത്. ശേഷം സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യാനും ദേവ ശ്രമിച്ചു. സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാവാതിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. മഹബൂബ് നഗര്‍ സ്വദേശിയായ 45കാരന്‍ ദേവയെ പൊലീസ് അറസ്റ്റ് ചെയ്തു. 


തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര അനുവദിക്കുന്നതാണ് മഹാലക്ഷ്മി പദ്ധതി. ഇതിനെതിരെയാണ് ഓട്ടോ ഡ്രൈവര്‍മാരുടെ പ്രതിഷേധം. തങ്ങളുടെ വരുമാന മാര്‍ഗം ഇല്ലാതാക്കുന്നതാണ് പദ്ധതിയെന്നാണ് ഇവര്‍ പറയുന്നത്. പദ്ധതി തങ്ങളുടെ ദൈനംദിന വരുമാനത്തെ ബാധിച്ചതായും നഷ്ടം മറികടക്കാന്‍ സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളി യൂണിയനുകള്‍ വിവിധ ജില്ലകളില്‍ പ്രതിഷേധം നടത്തുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന മഹാലക്ഷ്മി' പദ്ധതി അധികാരത്തിലേറിയ ഉടന്‍ തന്നെ തെലങ്കാന സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. 

'14കാരന്‍ മകന്‍ അശ്ലീല ചിത്രങ്ങള്‍ക്ക് അടിമ, സ്ഥിരം പരാതികള്‍'; വിഷം കൊടുത്ത് കൊന്ന് പിതാവ് 
 

Latest Videos
Follow Us:
Download App:
  • android
  • ios