'ധൈര്യമുണ്ടെങ്കില്‍ കര്‍ഷക നേതാക്കള്‍ എന്നോട് കാര്‍ഷിക നിയമത്തെക്കുറിച്ച് ചോദിക്കട്ടെ. എല്ലാത്തിനും എനിക്ക് ഉത്തരമുണ്ട്. 

ഭോപ്പാല്‍: കര്‍ഷക സമരത്തെ പിന്തുണച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയവര്‍ക്കെതിരെ ബിജെപി മധ്യപ്രദേശ് നേതാവും മന്ത്രിയുമായ കമല്‍ പട്ടേല്‍ രംഗത്ത്. പുരസ്‌കാര ജേതാക്കളും ബുദ്ധിജീവികളും രാജ്യസ്‌നേഹികളല്ലെന്നും രാജ്യത്തെ അപമാനിക്കുകയും വിഭജിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. 'പുരസ്‌കാരങ്ങള്‍ നേരത്തെയും തിരിച്ചുനല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് എങ്ങനെയാണ് പുരസ്‌കാരം ലഭിച്ചത്. രാജ്യത്തെ അപമാനിച്ചതും വിഭജിച്ചവര്‍ക്കുമാണ് പുരസ്‌കാരം ലഭിച്ചത്'-അദ്ദേഹം പറഞ്ഞു.

Scroll to load tweet…

ധൈര്യമുണ്ടെങ്കില്‍ കര്‍ഷക നേതാക്കള്‍ എന്നോട് കാര്‍ഷിക നിയമത്തെക്കുറിച്ച് ചോദിക്കട്ടെ. എല്ലാത്തിനും എനിക്ക് ഉത്തരമുണ്ട്. കര്‍ഷക നിയമം പിന്‍വലിക്കണമെന്നാണ് ഇവര്‍ പറയുന്നത്. അത് എങ്ങനെ നടപ്പാകും. ജനാധിപത്യ ഇന്ത്യയില്‍ ജനങ്ങള്‍ക്കാണ് അധികാരം. ജനം തെരഞ്ഞെടുത്തവരാണ് ബില്‍ പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സമരത്തെ പിന്തുണച്ച് നിരവധി കായിക താരങ്ങളും എഴുത്തുകാരുമാണ് പുരസ്‌കാരം തിരിച്ചേല്‍പ്പിച്ചു.

പഞ്ചാബ് മുന്‍മുഖ്യമന്ത്രിയും എന്‍ഡിഎയുടെ മുന്‍ സഖ്യകക്ഷിയുമായ അകാലി ദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍ അടക്കമുള്ളവര്‍ പുരസ്‌കാരം തിരിച്ചേല്‍പ്പിച്ചിരുന്നു.