അയോധ്യയിൽ കാണിക്കക്കൊള്ള നടത്തിയത് പണമെണ്ണിയ ജീവനക്കാർ മാത്രമെന്ന് എസ്ഐടി. ട്രസ്റ്റ് അംഗങ്ങൾക്ക് പറ്റിയത് മേൽനോട്ടത്തിലെ വീഴ്ചയാണെന്നും ആളുകളെ നിയമിക്കുന്നതിലും ട്രസ്റ്റ് അംഗങ്ങളിൽ ചിലർ വഴിവെട്ട് ഇടപെട്ടതായും എസ്ഐടി കണ്ടെത്തി. അയോധ്യയിലെ സംഭാവന കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നതും എസ്ഐടിയുടെ റിപ്പോർട്ടിലുണ്ട്.
ന്യൂഡൽഹി: അയോധ്യയിൽ കാണിക്കക്കൊള്ള നടത്തിയത് പണമെണ്ണിയ ജീവനക്കാർ മാത്രമെന്ന് എസ്ഐടി. ട്രസ്റ്റ് അംഗങ്ങൾക്ക് പറ്റിയത് മേൽനോട്ടത്തിലെ വീഴ്ചയാണെന്നും ആളുകളെ നിയമിക്കുന്നതിലും ട്രസ്റ്റ് അംഗങ്ങളിൽ ചിലർ വഴിവെട്ട് ഇടപെട്ടതായും എസ്ഐടി കണ്ടെത്തി. അയോധ്യയിലെ സംഭാവന കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നതും എസ്ഐടിയുടെ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിൽ കൂടുതൽ സംഭാവന കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്ന നിർദേശങ്ങളാണ്.
അതിനിടെ, അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആർജെഡി എംപി സുധാകർ സിങ്, നരേന്ദ്ര കുമാർ ഗോസ്വാമി, അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് എന്നിവരാണ് ഹർജികൾ നൽകിയത്. എസ്ഐടി ഹാജരാക്കിയ ഇടക്കാല അന്വേഷണ റിപ്പോർട്ടും സുപ്രീംകോടതി പരിശോധിക്കും. മുദ്രവച്ച കവറിൽ ഇന്നലെയാണ് റിപ്പോർട്ട് കൈമാറിയത്.


