താൻ ഹോം ഐസൊലേഷനിൽ ആണെന്നും സമ്പർക്കത്തിൽ വന്നവർ മുൻകരുതൽ എടുക്കണമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

ദില്ലി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്കിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താൻ ഹോം ഐസൊലേഷനിൽ ആണെന്നും സമ്പർക്കത്തിൽ വന്നവർ മുൻകരുതൽ എടുക്കണമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. 

"ഇന്ന് കൊവിഡ് പരിശോധനക്ക് വിധേയനായി. പോസിറ്റിവാണെന്ന് കണ്ടെത്തി. സാധാരണ നിലയില്‍ തന്നെയാണ്. ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പർക്കം പുലർത്തിയവർ പരിശോധന നടത്തണം. ആവശ്യമായ മുൻകരുതലുകൾ എടുക്കാനും ആവശ്യപ്പെടുന്നു" മന്ത്രി ട്വീറ്റ് ചെയ്തു.

Scroll to load tweet…