സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. മകന്റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. 

ദില്ലി: സമൂഹമാധ്യമങ്ങളില്‍ വൈറലായ ദില്ലിയിലെ ബാബാ കാ ദാബയുടെ ഉടമസ്ഥന്‍ കാന്താ പ്രസാദിനെ(81)അബോധാവസ്ഥയില്‍ കണ്ടെത്തി. നിലവില്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യപിച്ച ശേഷം ഉറക്കഗുളിക കഴിച്ചതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. മകന്റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

വൃദ്ധദമ്പതികള്‍ റോഡരികില്‍ നടത്തിയിരുന്ന തട്ടുകടയില്‍ നിന്നും പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. പിന്നീട് ഇവര്‍ ആരംഭിച്ച റെസ്റ്റോറന്റ് കച്ചവടമില്ലാതെ പൂട്ടിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തങ്ങളുടെ തട്ടുകടയെ പ്രശസ്തമാക്കിയ യൂട്യൂബറായ ഗൗരവ് വാസന് എതിരായ ആരോപണത്തില്‍ മാപ്പു പറഞ്ഞ് കാന്താ പ്രസാദ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona