ആനപ്പുറത്തിരുന്നുള്ള യോഗാഭ്യാസത്തിനിടെ താഴെ വീണ് യോഗാ ഗുരു ബാബാ രാം ദേവ്. മഥുരയിലെ  ഗുരു ശരണം ആശ്രമത്തിലെ സന്യാസിമാര്‍ക്ക് യോഗയില്‍ പരിശീലനം നല്‍കുന്നതിനിടെയാണ് തിങ്കളാഴ്ചയാണ് സംഭവം. യോഗ ചെയ്യുന്നതിനിടെ ആന ചലിക്കുന്നതും ബാബാ രാംദേവ് നിലത്ത് വീഴുന്നതുമായ ഇരുപത്തിരണ്ട് സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അഭ്യാസത്തിനിടെ ആന പെട്ടന്ന് ചലിച്ചതിനിടെ ബാബാ രാംദേവിന് ബാലന്‍സ് നഷ്ടമാവുകയായിരുന്നു. നിലത്ത് വീണ ശേഷം ചിരിച്ചുകൊണ്ട് ബാബാ രാംദേവ് എണീക്കുന്നതും ടൈംസ് നൌ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കാണാം. നിസാരപരിക്കുകള്‍ മാത്രമാണ് ബാബാ രാംദേവിനുള്ളതെന്നാണ് റിപ്പോര്‍ട്ട്.