ദില്ലി: പശ്ചിമബംഗാളിലെ ജാദവ്‍പൂർ സർവകലാശാലയിൽ സംഘർഷം. ക്യാമ്പസിൽ നടത്തിയ പരിപാടിയിലേക്ക് കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയോ എത്തിയത് ഇടതു വിദ്യാർത്ഥികൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. 

എബിവിപി പ്രവർത്തകരാണ് ബാബുൽ സുപ്രിയോയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. എന്നാൽ ക്ഷണിച്ചിട്ടില്ലെന്നാണ് ഇടതു വിദ്യാർത്ഥികൾ പറയുന്നത്. എസ്എഫ്ഐ, എഐഎസ്എഫ് വിദ്യാർത്ഥികൾ തന്നെ കയ്യേറ്റം ചെയ്തുവെന്ന് മന്ത്രി ആരോപിച്ചു. അരമണിക്കൂറോളം സംഘർഷം തുടർന്നു. പിന്നീട് എബിവിപി നടത്തിയ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് ബാബുൽ സുപ്രിയോ മടങ്ങിയത്.