Asianet News MalayalamAsianet News Malayalam

ആരോ​ഗ്യ കാരണം പറഞ്ഞ് ജാമ്യം, എന്നിട്ട് ക്രിക്കറ്റ് കളി; ബിജെപി എംപി പ്രഗ്യാ സിം​ഗിനെതിരെ പ്രതിപക്ഷം

മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാ സിം​ഗ് ഠാക്കൂര്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നേടിയത്. തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ സമയത്ത് ഹാജരായിരുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനം

bail in the Malegaon blasts case on medical grounds BJP MP Pragya Singh playing cricket
Author
Bhopal, First Published Dec 26, 2021, 5:28 PM IST

ഭോപ്പാൽ: ബിജെപി എംപിയും (BJP MP) മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിം​ഗ് ഠാക്കൂര്‍ (Pragya Singh Thakur)  ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വിവാദത്തിൽ. എംപിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ബിജെപി എംപിയും  മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിം​ഗ് ഠാക്കൂര്‍  ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നേടിയത്. തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ സമയത്ത് ഹാജരായിരുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനം. നേരത്തെ പ്രഗ്യാ സിം​ഗ് ഠാക്കൂര്‍  കബഡി കളിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.

2008ലെ മാലേഗാവ് സ്‌ഫോടനത്തില്‍ ജയിലിലായ പ്രഗ്യാ സിങ് ഠാക്കൂറിന് 2017ലാണ് ജാമ്യം ലഭിക്കുന്നത്. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകുന്നതിലും എന്‍ഐഎ കോടതി ഇളവ് നല്‍കിയിരുന്നു. നേരത്തെ, പ്ര​ഗ്യാ സിം​ഗ് ബാസ്ക്കറ്റ് ബോൾ കളിക്കുന്നതും ഡാൻസ് കളിക്കുന്നതുമായ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കഴിഞ്ഞ ജൂലൈയിൽ ഒരു പരിപാടിയോട് അനുബന്ധിച്ച് ശക്തിന​ഗറിൽ എത്തിയപ്പോളായിരുന്നു പ്ര​ഗ്യാ സിം​ഗിന്റെ വിവാദമായ ബാസ്ക്കറ്റ് ബോൾ കളി. അടുത്തുള്ള കോർട്ടിൽ പരിശീലനം നടത്തുന്നവരെ കണ്ടപ്പോഴാണ് അവർക്കൊപ്പം കളിക്കാൻ പ്ര​ഗ്യാ സിം​ഗ് തയ്യാറായത്. കഴിഞ്ഞ മാർച്ചിൽ ചികിത്സക്കായി മുംബൈയിൽ പോയിരുന്നു. ഒരു മാസത്തിനുള്ളിൽ രണ്ട് തവണ പ്ര​ഗ്യാ സിം​ഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോ​ഗ്യ പ്രശ്നങ്ങൾ മൂലം ഫെബ്രുവരിയിൽ ദില്ലി എയിംസിലും പ്ര​ഗ്യാ സിം​ഗിനെ പ്രവേശിപ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios