ബജ്‌റംഗ്ദളുകാർ ആദ്യം പോകുന്നത് ചില മുസ്ലിം ജീവനക്കാർ പ്രാർത്ഥന നടത്തുന്ന സ്ഥലത്തേക്കാണ്. "ഇതെല്ലാം പതിവായി നടക്കുന്നു" എന്ന വിവരം തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പ്രതിഷേധ സംഘം പറയുന്നത്...

ഭോപ്പാൽ: മാളിൽ മുസ്ലിംകൾ നമസ്കരിക്കുന്നതിനെതിരെ പ്രതിഷേധിച്ച് ഹനുമാൻ ചാലിസ ചൊല്ലി ബജ്‌റംഗ്ദൾ. ഭോപ്പാലിലെ ഡിബി മാളിൽ ചില ജീവനക്കാർ മാളിന്റെ ഒരു കോണിൽ നമസ്‌കരിക്കുന്നതിനെതിരെയാണ് ബജ്‌റംഗ്ദളിന്റെ പ്രതിഷേധം. ബജ്റം​ഗ്ദൾ പ്രതിഷേധത്തിന് പിന്നാലെ മതപരമായ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് മാൾ മാനേജ്‌മെന്റ് തീരുമാനിച്ചതായി പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോകളിൽ, ബജ്‌റംഗ്ദളുകാർ ആദ്യം പോകുന്നത് ചില മുസ്ലിം ജീവനക്കാർ പ്രാർത്ഥന നടത്തുന്ന സ്ഥലത്തേക്കാണ്. "ഇതെല്ലാം പതിവായി നടക്കുന്നു" എന്ന വിവരം തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രതിഷേധ സംഘം പറയുന്നു. ഒരു സെക്യൂരിറ്റി ഗാർഡായി തോന്നുന്ന ഒരാൾ അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഹിന്ദു ജീവനക്കാരും പ്രാർത്ഥിക്കുന്ന സ്ഥലമാണെന്ന് അയാൾ അവരോട് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്.

എന്നാൽ പ്രവർത്തകർ മാളിന്റെ മധ്യഭാഗത്തുള്ള ഒരു എസ്കലേറ്ററിന് സമീപം നിലത്തിരുന്ന് "ജയ് ശ്രീ റാം" മുദ്രാവാക്യങ്ങൾ ഉയർത്തുകയും ഹനുമാൻ ചാലിസ ചൊല്ലുകയും ചെയ്ത് പ്രതിഷേധിച്ചു. പ്രതിഷേധമായതോടെ ലോക്കൽ പൊലീസ് മാളിലെത്തി പ്രശ്‌നം രമ്യമായി പരിഹരിച്ചതായി അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് ബദൗരിയ പറഞ്ഞു.

തുടർന്ന്, മാൾ പരിസരത്ത് മതപരമായ പ്രവർത്തനങ്ങളൊന്നും അനുവദിക്കരുതെന്ന് മാൾ മാനേജ്‌മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കിലോമീറ്റർ അകലെയുള്ള മസ്ജിദിലേക്ക് പോകുന്നത് വഴി ജോലി സമയം നഷ്ടമാകാതിരിക്കാനാണ് ജീവനക്കാർ നമസ്‌കാരത്തിനായി കോർണർ ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു. 

ഡിബി മാളിൽ ചിലർ നമസ്‌കാരം നടത്തുന്നതായി കഴിഞ്ഞ ഒരു മാസമായി തങ്ങൾക്ക് വിവരം ലഭിക്കുന്നുണ്ടെന്ന് പ്രതിഷേധക്കാർക്ക് നേതൃത്വം നൽകിയ ബജ്‌റംഗ്ദൾ നേതാവ് അഭിജിത്ത് സിംഗ് രാജ്പുത് പറഞ്ഞു. തങ്ങൾ ഇന്ന് അവിടെ എത്തിയപ്പോൾ 10 മുതൽ 12 വരെ ആളുകകൾ നമസ്കരിക്കുന്നത് കണ്ടു. "ഞങ്ങൾ സുരക്ഷാ സൂപ്പർവൈസർമാരുമായി സംസാരിച്ചു, പരിശീലനം നിർത്താൻ അവർക്ക് മുന്നറിയിപ്പ് നൽകി, അല്ലെങ്കിൽ ബജ്റംഗ്ദൾ അംഗങ്ങൾ ഹനുമാൻ ചാലിസയും സുന്ദർ കാണ്ഡും (രാമായണത്തിന്റെ ഒരു ഭാഗം) പാരായണം ചെയ്യും," അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ഒരു മാളിൽ സമാനമായ പ്രതിഷേധം നടന്നിരുന്നു. പിന്നീട് മാളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ പ്രാർത്ഥനകൾ നിരോധിച്ചുകൊണ്ടാണ് സംഭവം പരിഹരിച്ചത്.

Scroll to load tweet…