മതപരിവർത്തനം ആരോപിച്ച് മർദ്ദനം, ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവർക്കെതിരെ ആക്രമണം. പരാതി. ബജ്റംഗ്ദൾ പ്രവർത്തകർ സുവിശേഷ പ്രാസംഗികരെ മർദിച്ചെന്നാണ് പരാതി.
റായ്പൂർ : ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവർക്കെതിരെ ആക്രമണമെന്ന് പരാതി. ദുർഗിലെ ഷിലോ പ്രെയർ ടവറിലെത്തി ബജ്റംഗ്ദൾ പ്രവർത്തകർ സുവിശേഷ പ്രാസംഗികരെ മർദിച്ചെന്നാണ് പരാതി. പൊലീസെത്തിയാണ് ബജ്റംഗ്ദൾ പ്രവർത്തകരെ നീക്കിയത്. മതപരിവർത്തനം ആരോപിച്ച് ജ്യോതി ശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. നടന്നത് മത പരിവർത്തനമാണെന്ന് ബജ്റംഗ്ദൾ പ്രവർത്തകർ ആരോപിച്ചു. ഇത് പരിശോധിക്കാൻ എത്തിയവരെ തടഞ്ഞുവെന്നും സ്ത്രീകളെ ആക്രമിച്ചുവെന്നും ബജ്റംഗ്ദൾ നേതാക്കൾ ചൂണ്ടിക്കാട്ടി. ഇരു വിഭാഗങ്ങളുടെയും പരാതിയിൽ അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. മതപരിവർത്തനം നടന്നതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും അഡീ എസ്പി ചൂണ്ടിക്കാട്ടി.


