ടോക്കിയോ-ദില്ലി വിമാനത്തിൽ വെജിറ്റേറിയൻ യാത്രക്കാരന് നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയ സംഭവം വിവാദമായതിന് പിന്നാലെയാണ് കത്തെഴുതിയത്. 

രാജ്‌കോട്ട്: ആഭ്യന്തര വിമാനങ്ങളിൽ യാത്രക്കാർക്ക് മാംസാഹാരം വിളമ്പുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് മൃഗക്ഷേമ ബോർഡും ജൈന സമുദായ പ്രമുഖരും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ആഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങളിൽ മാംസാഹാരം വിളമ്പരുതെന്നും സസ്യാഹാരികൾക്ക് അബദ്ധത്തിൽ മാംസാഹാരം വിളമ്പുന്ന സംഭവം ഒഴിവാക്കാമെന്നും കത്തിൽ പറയുന്നു. സസ്യാഹാരികൾക്ക് നോൺ-വെജ് ഭക്ഷണം നൽകുമ്പോൾ വിഷമവും അസ്വസ്ഥതയുമുണ്ടാകുന്നുണ്ടെന്ന് മൃഗക്ഷേമ ബോർഡ് അംഗം രാജേന്ദ്ര ഷാ പറഞ്ഞു. ടോക്കിയോ-ദില്ലി വിമാനത്തിൽ വെജിറ്റേറിയൻ യാത്രക്കാരന് നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയ സംഭവം വിവാദമായതിന് പിന്നാലെയാണ് കത്തെഴുതിയത്. ഈ യാത്രക്കാരൻ ഉള്ളിയും വെളുത്തുള്ളിയും ഉരുളക്കിഴങ്ങ് എന്നിവ പോലും കഴിക്കാറില്ല. നോൺ വെജ് ഭക്ഷൻം വിളമ്പിയതിൽ യാത്രക്കാരന്റെ മാതാപിതാക്കളും അസ്വസ്ഥരായിരുന്നെന്നും ഷാ പറഞ്ഞു. 

മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാകും, കേന്ദ്രം മണ്ണെണ്ണ വിഹിതം വർധിപ്പിക്കണം: മന്ത്രി ജി ആർ അനിൽ

ദില്ലി: കേരളത്തിനുള്ള സബ്‌സിഡി മണ്ണെണ്ണ വിഹിതം കേന്ദ്രം ഓരോ മാസവും കുറച്ച് കൊണ്ടുവരികയാണെന്ന് മന്ത്രി ജി ആർ അനിൽ. കേന്ദ്രത്തിൽ നിന്നുള്ള സബ്സിഡിയുള്ള മണ്ണെണ്ണ വിഹിതം 40 മുതൽ 60 ശതമാനം വരെ കുറഞ്ഞു. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാക്കിയിരിക്കുകയാണ്.

മത്സ്യത്തൊഴിലാളികൾ പട്ടിണിയിലേക്ക് പോകുന്ന സ്ഥിതിയാണ് മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലമുണ്ടാകുന്നതെന്ന് മന്ത്രി അനിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വിമർശനം അടിസ്ഥാനരഹിതമാണ്. മണ്ണെണ്ണ കേരളത്തിൽ കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. കേരളത്തിന്നുള്ള മണ്ണണ്ണ സബ്സിഡി വർധിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് അനുകൂലമായ നിലപാടില്ലെങ്കിൽ അടുത്ത നടപടി ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കേന്ദ്ര സഹമന്ത്രിമാരെ നേരിൽ കണ്ട് ഈ വിഷയം ഉന്നയിക്കുമെന്ന് മന്ത്രി അനിൽ ദില്ലിയിൽ വ്യക്തമാക്കി. കേരളത്തിന് അനുവദിക്കുന്ന അരി വിഹിതത്തിൽ കൂടുതൽ ജയ അരി ഉൾക്കൊള്ളിക്കാൻ ഭക്ഷ്യ പൊതു വിതരണ വകുപ്പ് സഹമന്ത്രിയോട് അഭ്യർത്ഥിക്കും. പെട്രോളിയം വകുപ്പ് മന്ത്രിയേയും കാണുമെന്നും മണ്ണെണ്ണ വിഹിതത്തിലെ പ്രയാസങ്ങൾ ഉന്നയിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.