കൊൽക്കത്ത: അനധികൃതമായി ചുമ മരുന്ന് ബെംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച ബംഗ്ലാദേശി പൗരൻ ബി.എസ്.എഫ് ജവാന്മാരുടെ വെടിയേറ്റ് മരിച്ചു. പശ്ചിമബംഗാളിലെ മാൽഡ ജില്ലയിൽ ഇന്ത്യ-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിർത്തിയിൽ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

ഫെൻസൈഡൽ എന്ന കഫ് സിറപ്പ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ ബി എസ് എഫിന്റെ പിടിയിലാകുന്നത്.  മദ്യ നിരോധനം നിലനിൽക്കുന്ന ബംഗ്ലാദേശിൽ ഈ ചുമ മരുന്ന് ലഹരിക്കായി ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 
 ഇയാളുടെ കൈയിൽ നിന്നും 75ഓളം ഫെൻസൈഡൽ കുപ്പികൾ  പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു.