ആത്മഹത്യാകുറിപ്പില്‍ ഐപിഎസ് ഓഫിസര്‍ അയോധ്യ എസ്എസ്പി ആശിഷ് തിവാരി, മറ്റൊരു പൊലീസുകാരന്‍ അനില്‍ റാവത്ത്, യുവതിയുടെ മുന്‍ പ്രതിശ്രുത വരന്‍ വിവേക് ഗുപ്ത എന്നിവരുടെ പേരാണ് സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇവര്‍ക്കെതിരെയുള്ള ആരോപണമെന്തെന്ന് വ്യക്തമല്ല. 

അയോധ്യ: പഞ്ചാബ് നാഷണല്‍ ബാങ്ക് (Punjab National Bank) ഡെപ്യൂട്ടി ഡയറക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ശാഖക്ക് സമീപത്തെ താമസ സ്ഥലത്താണ് 32കാരിയായ ശ്രദ്ധ ഗുപ്ത (Shradha Gupta) എന്ന യുവതിയെ മരിച്ച (Suicide) നിലയില്‍ കണ്ടെത്തിയത്. താമസ സ്ഥലത്തുനിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ രണ്ട് ഐഎപിഎസുകാരെ (IPS) കുറ്റപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ാവിലെ താമസ സ്ഥലത്തെത്തിയ പാല്‍വില്‍പനക്കാരന്‍ വീട്ടുടമസ്ഥനെ അറിയിക്കുകയായിരുന്നു. വാതില്‍ ബലം പ്രയോഗത്തിലൂടെ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ആത്മഹത്യയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അയോധ്യ പൊലീസ് സീനിയര്‍ എസ്പി ശൈലേഷ് പാണ്ഡെ പറഞ്ഞു. 2015ല്‍ സീനിയര്‍ ക്ലര്‍ക്കായിട്ടാണ് ശ്രദ്ധ ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷയെഴുതി ഡെപ്യൂട്ടി മാനേജര്‍ വരെ എത്തിയത്. ശ്രദ്ധ ഗുപ്ത അവിവാഹിതയാണെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യാകുറിപ്പില്‍ ഐപിഎസ് ഓഫിസര്‍ അയോധ്യ എസ്എസ്പി ആശിഷ് തിവാരി, മറ്റൊരു പൊലീസുകാരന്‍ അനില്‍ റാവത്ത്, യുവതിയുടെ മുന്‍ പ്രതിശ്രുത വരന്‍ വിവേക് ഗുപ്ത എന്നിവരുടെ പേരാണ് സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇവര്‍ക്കെതിരെയുള്ള ആരോപണമെന്തെന്ന് വ്യക്തമല്ല.

Scroll to load tweet…

ലഖ്‌നൗ രാജാജിപുരം സ്വദേശിയാണ് ശ്രദ്ധ. വിവേക് ഗുപ്തയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ തുടരുകയാണ്. മൂന്ന് പേരും ശ്രദ്ധയെ പരാമവധി മാനസികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ ബന്ധു പറഞ്ഞു. ബാങ്ക് ഡെപ്യൂട്ടി മാനേജരുടെ മരണത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥനുള്ള പങ്ക് ഗുരുതരമാണെന്നും യുപിയിലെ തകര്‍ന്ന ക്രമസമാധാന നിലയുടെ ഉദാഹരണമാണ് സംഭവമെന്നും എസ്പി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.