Asianet News MalayalamAsianet News Malayalam

ഉപഭോക്താവിന്‍റെ സമ്മതമുണ്ടെങ്കില്‍ കെവൈസി ആയി ആധാര്‍ ഉപയോഗിക്കാമെന്ന് റിസര്‍വ് ബാങ്ക്

കേന്ദ്ര സര്‍ക്കാറില്‍നിന്ന് ബാങ്ക് അക്കൗണ്ട് വഴി സബ്സിഡി ലഭ്യമാകണമെങ്കില്‍ ആധാര്‍ നമ്പര്‍ സമര്‍പ്പിക്കുകയും ഇ-കെവൈസി ഉറപ്പുവരുത്തുകയും വേണം.

banks can use aadhar as kyc if customer consent
Author
Mumbai, First Published May 29, 2019, 10:52 PM IST

മുംബൈ: ബാങ്ക് അക്കൗണ്ട് ആരംഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക്. ഉപഭോക്താവിന്‍റെ സമ്മതമുണ്ടെങ്കില്‍ മാത്രം ബാങ്കുകള്‍ക്ക് കെവൈസി വെരിഫിക്കേഷന് ആധാര്‍ ഉപയോഗിക്കാം. ബുധനാഴ്ചയാണ് ഉപഭോക്താക്കളുടെ വിവരങ്ങളായി(കെവൈസി-know your customer) എന്തൊക്കെ പരിഗണിക്കാമെന്ന് വ്യക്തമാക്കി പുതുക്കിയ നിര്‍ദേശം ഇറക്കിയത്. 

അതേസമയം, കേന്ദ്ര സര്‍ക്കാറില്‍നിന്ന് ബാങ്ക് അക്കൗണ്ട് വഴി സബ്സിഡി ലഭ്യമാകണമെങ്കില്‍ ആധാര്‍ നമ്പര്‍ സമര്‍പ്പിക്കുകയും ഇ-കെവൈസി ഉറപ്പുവരുത്തുകയും വേണം. എന്നാല്‍, ബാങ്ക് അക്കൗണ്ട് വഴിയല്ലാതെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് മറ്റ് ഔദ്യോഗിക രേഖകളും ഉപയോഗിക്കാം. കെവൈസി ചട്ടങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും വിവരങ്ങള്‍ കൃത്യമല്ലെങ്കില്‍ സര്‍വിസുകള്‍ നിയന്ത്രിക്കണമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 

ബാങ്കുകള്‍ക്ക്  ഉപഭോക്താവിന്‍റെ സമ്മതമുണ്ടെങ്കില്‍ കെവൈസിയില്‍ ആധാര്‍ ഉള്‍പ്പെടുത്താം. അതേസമയം, ആധാര്‍ നമ്പര്‍ ഔദ്യോഗിക രേഖയായി റിസര്‍വ് ബാങ്ക് അംഗീകരിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ ആധാര്‍ നമ്പര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. എന്നാല്‍, ലോക്സഭയില്‍ ബില്‍ പാസായെങ്കിലും രാജ്യസഭയില്‍ ബില്‍ പാസായില്ല. 

Follow Us:
Download App:
  • android
  • ios