ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഖാഗ് ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഭൂപീന്ദര്‍ സിങ്ങിനെ ഭീകരര്‍ വെടിവച്ചു കൊന്നു.ബുധനാഴ്ച രാത്രി 7.45 -നാണ്  ആക്രമണമുണ്ടായത്. ബദാഗാം ജില്ലയിലെ ദല്‍വാഷിലുള്ള കുടുംബവീടിന് പുറത്തുവച്ചാണ് ഭൂപീന്ദര്‍ സിങ്ങിന് വെടിയേറ്റത്.

ഭൂപീന്ദര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഭൂപീന്ദറിന് രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സുരക്ഷാ ഗാര്‍ഡുകളില്ലാത്ത സമയത്താണ് ആക്രമണം നടന്നത്. 
സുരക്ഷാ  ഗാര്‍ഡുകളെ ഖാഗ് പൊലീസ് സ്‌റ്റേഷനില്‍ ഇറക്കിയശേഷം കുടുംബ വീട്ടിലേക്ക് പോകവെയാണ്  വെടിയേറ്റത്.

പോലീസിനെ അറിയിക്കാതെയാണ് ഭൂപീന്ദര്‍  കുടുംബ വീട്ടിലേക്ക് പോയതെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. ശ്രീനഗറിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഇവിടെ നിന്നും കുടുംബ വീട്ടിലേക്ക് ഒറ്റക്ക് പോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.