ചതിക്കപ്പെട്ടെന്ന് മനസ്സിലായ യുവാവ് പൊലീസിൽ പരാതി നൽകി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ വിവരങ്ങളും ശേഖരിച്ച നടത്തിയ പരിശോധനയിൽ യുവതിയെ കണ്ടെത്തി.

നോയിഡ: പരിധിയില്ലാത്ത സൗഹൃദങ്ങളുടെ കലവറ വാഗദാനംചെയ്യുന്ന ഡേറ്റിംഗ് ആപ്പുകൾ. വ്യക്തിഗത അഭിരുചികൾ പിന്തുടരുകയും തുറന്നു പറയുകയും ചെയ്യുന്ന യുവത തലമുറ, സമാന ചിന്താഗതിക്കാരായവരെ കണ്ടെത്തുകയും കൂട്ടുകൂടുകയും ചെയ്യുന്ന ഇടം. എന്നാൽ പലപ്പോഴും ഇതിൽ കടന്നു കയറുന്ന ക്രിമിനലുകൾ, ഡേറ്റിംഗ് ആപ്പുകളെ വലിയ ചതിക്കുഴികളാക്കുന്നു. അത്തരം ഒരു സംഭവമാണ് നോയിഡയിൽ അരങ്ങേറിയത്.

Add Asianetnews as a Preferred SourcegooglePreferred

ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം സ്ഥാപിച്ച് കവർച്ച നടത്തിയ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡിലാണ് സംഭവം. സൗഹൃദം തേടി ഡേറ്റിംഗ് ആപ്പിലെത്തിയ ഗാസിയാബാദ് സ്വദേശിയാണ് ഇത്തവണ ചതിക്കപ്പെട്ടത്.ആപ്പിൽ സൈൻ ഇൻ ചെയ്തതിന് പിന്നാലെ സൗഹൃദത്തിന് മുൻകൈ എടുത്തെത്തിയ യുവതിയുമായി യുവാവ് പെട്ടെന്ന് അടുപ്പത്തിലായി. വിശ്വാസം ആർജിച്ചതിന് പിന്നാലെ നേരിട്ട് കാണണമെന്ന് യുവതി ആവശ്യപ്പെട്ടു.

പൊലീസ് സ്റ്റേഷൻ സമീപത്തെ ഒരു ഹോട്ടലാണ് കൂടിക്കാഴ്ചയ്ക്കായി തെരഞ്ഞെടുത്തത്. അന്ന് രാത്രി ഇരുവരും ഒരുമിച്ച് കഴിഞ്ഞു. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ യുവതിയെ മുറിയിൽ കണ്ടില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീടാണ് താൻ ധരിച്ചിരുന്ന സ്വണമാലയും പഴ്സിലെ പണവും എടുത്താണ് യുവതി പോയതെന്ന് തിരിച്ചറിഞ്ഞത്.

ചതിക്കപ്പെട്ടെന്ന് മനസ്സിലായ യുവാവ് പൊലീസിൽ പരാതി നൽകി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ വിവരങ്ങളും ശേഖരിച്ച നടത്തിയ പരിശോധനയിൽ യുവതിയെ കണ്ടെത്തി. സ്വർണമാലയടക്കം മോഷ്ടിച്ച വസ്തുക്കളും പിടിച്ചെടുത്തു. പിന്നാലെ യുവതിയേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുവരും നേരത്തെ സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് യുപി പൊലീസ്.