ദില്ലി: സൗദി അറേബ്യയിലേ സിങ്കപ്പൂരോ എവിടെ സന്ദര്‍ശിച്ചാലും ആതിഥേയര്‍ ട്രംപിനായി ഒരുക്കുന്നത് അദ്ദേഹത്തിന്‍റെ ഇഷ്ട വിഭവങ്ങളാണ്. അതില്‍ മാംസാഹാരമാണ് പ്രധാനം. ബീഫിനെ പ്രണയിക്കുന്ന ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍ ഇനി എന്ത് ചെയ്യും ? 

ബീഫ് കഷ്ണം, ബര്‍ഗര്‍, റൊട്ടിയുടെ ആകൃതിയില്‍ മുറിച്ചെടുത്ത മാംസം എന്നിവ മാറി മാറി വരുന്നതാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ആഹാര രീതി. ഇന്ത്യയിലെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ മൂന്ന് നഗരങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുന്നത്. ഗുജറാത്ത്, ആഗ്ര, ദില്ലി എന്നിവിടങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്. ഇവിടെങ്ങളെല്ലാം ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളാണ്, മാത്രമല്ല, ഇവിടെങ്ങളിലെല്ലാം പശു ആരാധിക്കപ്പെടുന്നു. ചില നഗരങ്ങളില്‍ ബീഫ് കഴിക്കുന്നതിന് വിലക്കുമുണ്ട്. 

ട്രംപിനെ സ്വീകരിക്കാന്‍ വലിയ കാര്യപരിപാടികളാണ് മോദി ഒരുക്കിയിരിക്കുന്നത്. മഹാ റാലി, താജ്മഹല്‍ സന്ദര്‍ശനം, ഇങ്ങനെ പോകുന്നു അത്. എന്നാല്‍ സസ്യാഹാരിയായ മോദി അമേരിക്കന്‍ പ്രസിഡന്‍റിനും നല്‍കാന്‍ ഉദ്ദേശിക്കുന്നത് സസ്യാഹാരം തന്നെയാണ്. ഇന്ത്യയിലെത്തിയാല്‍ മോദിക്കൊപ്പം ട്രംപ് ആഹാരം കഴിക്കാനിരിക്കും, ഇതില്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വസതിയായ രാഷ്ട്രപതി ഭവനുമുണ്ട്. 

ഇന്ത്യയിലെത്തുന്ന ട്രംപിന്‍റെ ആഹാരക്രമം ഒടുവിലാണ് ചിട്ടപ്പെടുത്തുന്നത്. വിദേശത്തുള്ളപ്പോള്‍ ദിവസത്തില്‍ രണ്ട് തവണ ട്രംപിന് ബീഫ് കഴിക്കണം. അതാണത്രേ പതിവ്. ട്രംപിനൊപ്പം പലതവണ ആഹാരം കഴിച്ചിട്ടുള്ള ഒരാള്‍ വ്യക്തമാക്കിയത് '' ഞാന്‍ ഒരിക്കലും ട്രംപ് സസ്യാഹാരം കഴിക്കുന്നത് കണ്ടിട്ടില്ല'' എന്നാണെന്ന് സിഎന്‍എന്‍ വ്യക്തമാക്കുന്നു. 

ബീഫിന് പകരം ആട്ടിറച്ചി നല്‍കിയാണ് നേരത്തേ ട്രംപ് ഇന്ത്യയിലെത്തിയപ്പോള്‍ ആഹാരം ക്രമീകരിച്ചത്. ട്രംപിന് അദ്ദേഹത്തിന്‍റെ ഇഷ്ട ആഹാരം നല്‍കുന്നത് മോദി എളുപ്പമായിരിക്കില്ലെന്നാണ് ഔദ്യോഗിക സംഘം പറയുന്നത്. ''ചീസ് ബര്‍ഗറുകള്‍ അവര്‍ നല്‍കില്ല. അങ്ങനെ വരുമ്പോള്‍ അദ്ദേഹം എന്തുചെയ്യുമെന്ന് അറിയില്ല'' എന്നും അവര്‍ പറയുന്നു. ട്രംപിന്‍റെ ഇഷ്ട റെസ്റ്റോറന്‍റുകളിലൊന്നായ മക്ഡൊളാണള്‍ഡ്സ് ഇന്ത്യയില്‍ ബീഫ് വിതരണം ചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്. പകരം ചിക്കന്‍ ബര്‍ഗറുകളാണ് അവര്‍ നല്‍കുന്നത്. ചുരുക്കത്തില്‍ ബീഫ് കഴിക്കാതെ ഒരു ദിവസം പോലും തള്ളി നീക്കാനാകാത്ത ട്രംപിന് ഇന്ത്യയില്‍ 36 മണിക്കൂറുകള്‍ എളുപ്പമാകില്ല.