കാമുകനും കുടുംബവും വഞ്ചിച്ചെന്ന് ആരോപിച്ച് രാമമൂര്‍ത്തിനഗര്‍ സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. ഹർജി തള്ളിയ കോടതി, വിവാഹം കഴിക്കാമെന്ന വാക്ക് ലംഘിച്ചത് വഞ്ചനയായി കാണാനാകില്ലെന്ന് നിരീക്ഷിച്ചു

ബെംഗളൂരു: പ്രണയബന്ധത്തിന് ശേഷം വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് പറയുന്നത് വഞ്ചനയല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഇത്തരം കേസുകളില്‍ ഐപിസി 420 ബാധകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എട്ട് വര്‍ഷം പ്രണയിച്ചിട്ടും വിവാഹം കഴിച്ചില്ലെന്ന് ആരോപിച്ച് രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ യുവാവിനെതിരെ നൽകിയ കേസ് റദ്ദാക്കിയാണ് കർണാടക ഹൈക്കോടതിയുടെ നിർണായക പരാമർശം. കാമുകനും കുടുംബവും വഞ്ചിച്ചെന്ന് ആരോപിച്ച് രാമമൂര്‍ത്തിനഗര്‍ സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. ഹർജി തള്ളിയ കോടതി, വിവാഹം കഴിക്കാമെന്ന വാക്ക് ലംഘിച്ചത് വഞ്ചനയായി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കെ.നടരാജന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.