Asianet News MalayalamAsianet News Malayalam

മുതിർന്ന തൃണമൂൽ കോൺ​ഗ്രസ് നേതാവും ബം​ഗാൾ മന്ത്രിയുമായ സുബ്രത മുഖ‍ർജി അന്തരിച്ചു

 ജീവിതത്തില്‍ പല  വിഷമസാഹചര്യങ്ങളെയും നേരിട്ടുണ്ടെങ്കിലും സുബ്രത മുഖർജിയുടെ മരണം അതിനേക്കാളെല്ലാം വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന്  മമത ബാനർജി പറഞ്ഞു.

Bengal Minister Subrata Mukherjee Dies
Author
Kolkata, First Published Nov 5, 2021, 12:39 PM IST

കൊൽക്കത്ത: ബംഗാളിലെ (WEST BENGAL) മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമതാ (MAMATA BANARJEE) സര്‍ക്കാരിലെ തദ്ദേശ സ്വയംഭരണ മന്ത്രിയുമായ സുബ്രത മുഖര്‍ജി(75) അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖങ്ങളാല്‍ കൊലക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. മമതാ ബാനര്‍ജിയാണ് മരണ വിവരം അറിയിച്ചത്. ജീവിതത്തില്‍ പല  വിഷമസാഹചര്യങ്ങളെയും നേരിട്ടുണ്ടെങ്കിലും സുബ്രത മുഖർജിയുടെ മരണം അതിനേക്കാളെല്ലാം വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് മമത ബാനർജി പറഞ്ഞു.  

തദ്ദേശ വകുപ്പ് കൂടാതെ മറ്റ് മൂന്ന് വകുപ്പുകളുടെ ചുമതലകള്‍ കൂടി സുബ്രത മുഖര്‍ജി വഹിച്ചിരുന്നു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്ന അദ്ദേഹം രാത്രിയാണ് മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് ഒക്ടോബര്‍ 24നാണ് സുബ്രത മുഖര്‍ജിയെ അശുപത്രയില്‍ പ്രവേശിപ്പിച്ചത്. മന്ത്രിക്ക് സ്റ്റെന്റ് ത്രൊംബോസിസ് എന്ന രോഗമുണ്ടായിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. മറ്റ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുമായി വളരെ അടുപ്പമുണ്ടായിരുന്ന നേതാവ് കൂടിയായിരുന്നു സുബ്രത മുഖർജി

Follow Us:
Download App:
  • android
  • ios