ബദൽ ക്രമീകരണങ്ങളുടെ അഭാം ചൂണ്ടിക്കാട്ടി പാസഞ്ചർ അസോസിയേഷനുകളും യാത്രാ കമ്മിറ്റികളും രംഗത്തെത്തി. പൊതുജനങ്ങളുടെ യാത്ര തടസ്സമാകാതെ ജോലികൾ കൈകാര്യം ചെയ്യണമെന്ന് അവർ റെയിൽവേ അധികൃതരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
മംഗളൂരു: സകലേശ്പൂർ-സുബ്രഹ്മണ്യ റോഡ് സെക്ഷനിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജൂൺ 1 മുതൽ മംഗലാപുരത്തിനും ബെംഗളൂരുവിനും ഇടയിൽ പകൽ സമയത്ത് ചില ട്രെയിൻ സർവീസുകൾ 154 ദിവസത്തേക്ക് നിർത്തിവയ്ക്കുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ ശനിയാഴ്ച അറിയിച്ചു. യശ്വന്ത്പൂർ-മംഗളൂരു ഗോമതേശ്വര എക്സ്പ്രസ് (ശനി) - മെയ് 31 മുതൽ നവംബർ 1 വരെയും മംഗളൂരു-യശ്വന്ത്പൂർ വീക്കിലി എക്സ്പ്രസ് (ഞായർ) - ജൂൺ 1 മുതൽ നവംബർ 2 വരെയും യശ്വന്ത്പൂർ-മംഗളൂരു ത്രൈവാര എക്സ്പ്രസ് (ചൊവ്വ, വ്യാഴം, ഞായർ) - ജൂൺ 1 മുതൽ ഓഗസ്റ്റ് 30 വരെയും നിർത്തിവെക്കും.
റദ്ദാക്കിയ മറ്റ് ട്രെയിനുകൾ: മംഗളൂരു-യശ്വന്ത്പൂർ ത്രൈ-വീക്ക്‌ലി എക്‌സ്പ്രസ് (തിങ്കൾ, ബുധൻ, വെള്ളി) - ജൂൺ 2 മുതൽ ഓഗസ്റ്റ് 31 വരെയും യശ്വന്ത്പൂർ-കാർവാർ ത്രൈ-വീക്ക്‌ലി എക്‌സ്പ്രസ് (തിങ്കൾ, ബുധൻ, വെള്ളി) - ജൂൺ 2 മുതൽ ഒക്ടോബർ 31 വരെയും കാർവാർ-യശ്വന്ത്പൂർ ത്രൈ-വീക്ക്‌ലി എക്‌സ്പ്രസ് (ചൊവ്വ, വ്യാഴം, ശനി) -ജൂൺ 3 മുതൽ നവംബർ 1 വരയും സർവീസ് നിർത്തിവെത്തും.