Asianet News MalayalamAsianet News Malayalam

ആരാണ് കർഷകരുടെ സുഹൃത്ത്?, മണ്ണിര, യെദ്യൂരപ്പ, കുമാരസ്വാമി...; ചോദ്യക്കടലാസ് തയ്യാറാക്കിയ അധ്യാപകനെ പിരിച്ച് വിട്ടു

കർഷകരുടെ സുഹൃത്ത് ആരാണെന്ന് ചോദ്യത്തിന് മണ്ണിര, ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ, കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി എന്നിങ്ങനെയായിരുന്നു ഓപ്ഷൻസ്. ബം​ഗളൂരുവിലെ മൗണ്ട് കാരമൽ ഇം​ഗ്ലീഷ് ഹൈസ്കൂളിലെ അധ്യാപകനെയാണ് ജോലിയിൽ നിന്ന് പിരിച്ച് വി‍‍ട്ടത്. 

Bengaluru Teacher fired For involving BS Yeddyurappa, HD Kumaraswamy With Earthworms in question papers
Author
Karnataka, First Published Mar 29, 2019, 9:34 AM IST

ബം​ഗളൂരു: എട്ടാം ക്ലാസിലെ വാർഷിക പരീക്ഷ ചോദ്യക്കടലാസിൽ ഓപ്ഷൻസായി രാഷ്ട്രീയ നേതാക്കളുടെ പേര് നൽകിയ അധ്യാപകനെ സ്കൂൾ അധികൃതർ പിരിച്ച് വിട്ടു. കർഷകരുടെ സുഹൃത്ത് ആരാണെന്ന് ചോദ്യത്തിന് മണ്ണിര, ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ, കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി എന്നിങ്ങനെയായിരുന്നു ഓപ്ഷൻസ്. ബം​ഗളൂരുവിലെ മൗണ്ട് കാരമൽ ഇം​ഗ്ലീഷ് ഹൈസ്കൂളിലെ അധ്യാപകനെയാണ് ജോലിയിൽ നിന്ന് പിരിച്ച് വി‍‍ട്ടത്. 

സ്കൂൾ അധികൃതർ അറിയാതെയാണ് ചോദ്യം ഉൾപ്പെടുത്തിയതെന്നും ചോദ്യക്കടലാസ് തയ്യാറാക്കിയ അധ്യാപകനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടതായും സ്കൂൾ പ്രിൻസിപ്പാൾ രാ​ഗവേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടതോളം ഈ ചോദ്യക്കടലാസ് ഒരു തുറുപ്പ് ചീട്ടാണ്. അതുകൊണ്ട് തന്നെ കന്നഡ ഭാഷയിൽ തയ്യാറാക്കിയ ചോദ്യക്കടലാസായിട്ട് പോലും മണിക്കൂറുകൾ കൊണ്ടാണ് ചോദ്യകടലാസ് സോഷ്യൽമീഡിയയിൽ വൈറലായത്.  
  
കർണാടകയിലെ തെക്കെ ഭാ​ഗങ്ങളിൽ‌ ബിജെപി യൂണിറ്റ് പ്രസിഡന്റ് യെദ്യൂരപ്പയെ 'കർഷകരുടെ സുഹൃത്ത്' എന്നും ജനതാദൾ സെക്കുലർ പാർട്ടി നേതാവും കൂടിയായ കുമാരസ്വാമിയെ 'കർഷകരുടെ നേതാവ്' എന്നുമാണ് അറിയപ്പെടുന്നത്. ജനതാദൾ സെക്കുലർ പാർട്ടിയുടെ കൊടി തന്നെ കറ്റയേന്തിയ സ്ത്രീയാണ്.    

Follow Us:
Download App:
  • android
  • ios