ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 146 കിലോ കോഴിയിറച്ചിയിൽ ലൈസൻസ് നമ്പർ രേഖപ്പെടുത്തിയിരുന്നില്ല. 40 കിലോ വെളുത്തുള്ളിയിലും എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നമ്പർ ഉണ്ടായിരുന്നില്ല.
ബെംഗളൂരു: ബെംഗളൂരുവിലെ സൊമാറ്റോ ഗോഡൗണിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. സൊമാറ്റോയുടെ സബ്സിഡറി കമ്പനിയായ സൊമാറ്റോ ഹൈപ്പർ പ്യൂവർ യൂണിറ്റിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.
ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 146 കിലോ കോഴിയിറച്ചിയിൽ ലൈസൻസ് നമ്പർ രേഖപ്പെടുത്തിയിരുന്നില്ല. 40 കിലോ വെളുത്തുള്ളിയിലും എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നമ്പർ ഉണ്ടായിരുന്നില്ല. കാലാവധി തീരുന്ന തീയതി രേഖപ്പെടുത്താത്ത 300 കിലോ അരിയും കണ്ടെടുത്തു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത റാഡിഷ് അച്ചാർ, ഡ്രൈ ഫ്രൂട്ട്സ് എന്നിവയിലും ക്രമക്കേട് കണ്ടെത്തി. ശീതീകരിച്ച് സൂക്ഷിക്കേണ്ട പല സാധനങ്ങളും റഫ്രിജറേറ്ററുകൾക്ക് പുറത്താണ് സൂക്ഷിച്ചിരുന്നതെന്നും വ്യക്തമായി. ഗോഡൗണിൽനിന്ന് ശേഖരിച്ച 40 സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ സൊമാറ്റോ ഹൈപ്പർ പ്യൂവറിന് നോട്ടീസ് നൽകി.


