Asianet News MalayalamAsianet News Malayalam

കൊവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിന് ഡിസിജിഐ അനുമതി

10 സംസ്ഥാനങ്ങളിലായി ദില്ലി, മുംബൈ, പട്‌ന, ലഖ്‌നൗ ഉൾപ്പെടെ 19 ഇടങ്ങളിൽ പരിശോധനകൾ നടത്തിയതിന്റെ പഠന റിപ്പോർട്ട് ഉൾപ്പെടെയാണ് ഭാരത് ബയോടെക് അപേക്ഷ നൽകിയത്. മൂന്നാം ഘട്ടത്തിൽ 18 വയസിന് മുകളിൽ പ്രായമുള്ള 28,500 ആളുകളിൽ വാക്സിൻ പരീക്ഷണം നടത്തുമെന്നാണ് അറിയുന്നത്. 

Bharat Biotech Coronavirus Vaccine Covaxin has been Cleared For Phase 3 Trials
Author
Delhi, First Published Oct 23, 2020, 9:16 AM IST

ദില്ലി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന്റെ മൂന്നാംഘട്ടം പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നൽകി. ഭാരത് ബയോടെക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസ‍ർച്ചുമായി ( ഐസിഎംആർ) സഹകരിച്ചാണ് കൊവാക്സിൻ വികസിപ്പിക്കുന്നത്

10 സംസ്ഥാനങ്ങളിലായി ദില്ലി, മുംബൈ, പട്‌ന, ലഖ്‌നൗ ഉൾപ്പെടെ 19 ഇടങ്ങളിൽ പരിശോധനകൾ നടത്തിയതിന്റെ പഠന റിപ്പോർട്ട് ഉൾപ്പെടെയാണ് ഭാരത് ബയോടെക് അപേക്ഷ നൽകിയത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഭാരത് ബയോടെക്കുമായി വാക്സിൻ നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് ഭാരത് ബയോടെക്. 

മൂന്നാം ഘട്ടത്തിൽ 18 വയസിന് മുകളിൽ പ്രായമുള്ള 28,500 ആളുകളിൽ വാക്സിൻ പരീക്ഷണം നടത്തുമെന്നാണ് അറിയുന്നത്. 

Follow Us:
Download App:
  • android
  • ios