രാഹുൽ​ഗാന്ധിയെ സ്വീകരിക്കാൻ കർണാടക ഒരുങ്ങിക്കഴിഞ്ഞു . യാത്ര വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങളെല്ലാം ചെയ്തിട്ടുണ്ട് . എല്ലാ നേതാക്കളും യാത്രയുടെ ഭാ​ഗമാകുമെന്നും ഡികെ ശിവകുമാർ പറഞ്ഞു

ബെം​ഗളൂരു : രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ വന്‍ വിജയമായെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. രാഹുല്‍ഗാന്ധിയുടെ പദയാത്ര, വരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്യുമെന്നും ഡികെ ശിവകുമാര്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര്‍ക്കും മത്സരിക്കാമെന്നും വാതിലുകള്‍ തുറന്ന് തന്നെയാണെന്നും ഡികെ ശിവകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാഹുൽ​ഗാന്ധിയെ സ്വീകരിക്കാൻ കർണാടക ഒരുങ്ങിക്കഴിഞ്ഞു . യാത്ര വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങളെല്ലാം ചെയ്തിട്ടുണ്ട് . എല്ലാ നേതാക്കളും യാത്രയുടെ ഭാ​ഗമാകുമെന്നും ഡികെ ശിവകുമാർ പറഞ്ഞു