ഭുവനേശ്വര്‍: സ്‌പൈസ് ജെറ്റില്‍ ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയ്ക്കുള്ള യാത്രാമധ്യേ അവശനിലയിലായ യാത്രക്കാരന്‍ മരിച്ചു. അശോക് കുമാര്‍ ശര്‍മ്മ (48) ആണ് മരിച്ചത്. ഞായറാഴ്ച ചെന്നൈയില്‍ നിന്നും പുറന്നുയര്‍ന്ന് വൈകാതെയാണ് സ്‌പൈസ്‌ജെറ്റ് എസ്.ജി-623ലെ യാത്രക്കാരനായ ഇദ്ദേഹത്തിന് ശ്വാസതടസ്സം നേരിട്ടത്. ഇതോടെ വിമാനം ഭുവനേശ്വറിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. 

പൈലറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ആംബുലന്‍സും ഡോക്ടറുടെ സേവനവും ലഭ്യമാക്കിയിരുന്നു. വിമാനം നിലത്തിറക്കിയ ഉടന്‍ അശോക് കുമാറിനെ വിമാനത്താവളത്തിലെ മെഡിക്കല്‍ റൂമിലേക്ക് മാറ്റി. ഉടന്‍ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.