ഹർജിയിൽ വാദം നടക്കട്ടെ എന്നും വിശദവാദം കേട്ട് തീരുമാനം എടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
ദില്ലി: ബീഹാറിൽ ജാതി സെൻസസിനുള്ള പാറ്റ്ന ഹൈക്കോടതി സ്റ്റേ തുടരും. ഹർജിയിൽ വാദം നടക്കട്ടെ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കണമെന്നാണ് ബീഹാർ സർക്കാർ ആവശ്യപ്പെട്ടത്. ബീഹാർ സർക്കാർ പ്രധാനമായി സുപ്രീം കോടതിയിൽ വാദിച്ചത് ഇത് സെൻസസ് അല്ല, പകരം ഒരു സർവ്വെ മാത്രമാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യണം എന്നാണ് ഉന്നയിച്ചത്. എന്നാൽ അതിന് കോടതി തയ്യാറായില്ല. പകരം ജൂലൈ 3 ലേക്ക് കേസ് മാറ്റിയിട്ടുണ്ട്. ഹർജിയിൽ വാദം നടക്കട്ടെ എന്നും വിശദവാദം കേട്ട് തീരുമാനം എടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി; ബിഹാറിലെ ജാതി സർവെ സ്റ്റേ ചെയ്ത് ഹൈക്കോടതി
