രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചതിന് പിന്നാലെ ബിഹാറില്‍ സർവെ പ്രഖ്യാപിക്കുകയായിരുന്നു. 

ദില്ലി : ബീഹാർ നിതീഷ് കുമാർ സർക്കാർ ആരംഭിച്ച ജാതി സർവെയ്ക്ക് സ്റ്റേ. പാറ്റ്ന ഹൈക്കോടതിയാണ് സംസ്ഥാനത്തെ ജാതി സർവെയ്ക്ക് സ്റ്റേ ഏർപ്പെടുത്തിയത്. ബീഹാറിലെ ജാതി സർവെ ജാതി സെൻസസിന് സമാനമാണെന്ന് വിലയിരുത്തിയ പാറ്റ്ന ഹൈക്കോടതി, സെൻസസ് നടത്താൻ കേന്ദ്രത്തിന് മാത്രമേ അവകാശമുള്ളൂവെന്നും ഉത്തരവിൽ വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി ഏഴിനാണ് ബിഹാറില്‍ സംസ്ഥാന സർക്കാർ ജാതി സർവെ തുടങ്ങിയത്. രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചതിന് പിന്നാലെ ബിഹാറില്‍ സർവെ പ്രഖ്യാപിക്കുകയായിരുന്നു. അടുത്ത ലോക്സഭ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷം ജാതി സെൻസസ് ആവശ്യം ശക്തമാക്കുമെന്ന വിലയിരുത്തലിനിടെ ഉണ്ടായ കോടതി വിധി പ്രതിപക്ഷ പാർട്ടികള്‍ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ ദിവസം ഒഡീഷയിലും സംസ്ഥാന സർക്കാര്‍ ജാതി സർവെ തുടങ്ങിയിരുന്നു. 

കോട്ടയം ആതിര സൈബർ കേസ്: പ്രതി ലോഡ്ജിൽ മരിച്ചനിലയിൽ

കൂടത്തായി കൂട്ടക്കൊലക്കേസിൽ കൂറുമാറ്റം, പ്രദേശിക സിപിഎം നേതാവ് കൂറുമാറി; ജോളിക്ക് അനുകൂലമൊഴി നൽകി

YouTube video player