പട്ന: ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്ക് കൊവിഡ്. തുടർന്ന് ഇദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു. ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

'കൊവിഡ് പോസിറ്റീവാണ്. ആരോ​ഗ്യം സാധാരണ നിലയിലാണ്.  ചെറിയ പനിയായിട്ടാണ് തുടക്കം. ഇപ്പോൾ പനിയോ മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളോ ഇല്ല. എങ്കിലും കൂടുതൽ പരിശോധനകൾക്കായി എയിംസിൽ അഡ്മിറ്റായിരിക്കുകയാണ്. വൈകാതെ തെരഞ്ഞെടുപ്പ് പ്രചരണ രം​ഗത്തേയ്ക്ക് തിരികെ വരും.' അദ്ദേഹം ട്വീറ്റിൽ കുറിച്ചു. 

ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നീ തീയതികളിൽ മൂന്നു ഘട്ടങ്ങളിലായിട്ടാണ് ബീഹാറിൽ തെര‍ഞ്ഞെടുപ്പ് നടത്തുന്നത്. നവംബർ 10നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.