നടപ്പാക്കാനാകുന്ന കാര്യങ്ങളേ മുന്‍പോട്ട് വച്ചിട്ടുളളൂവെന്നും പൊള്ളയായ വാഗ്ദാനങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും തേജസ്വി യാദവ്.

പാട്ന: പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി ആര്‍ജെഡി പ്രകടന പത്രിക പുറത്തിറക്കി. കൃഷി, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകള്‍ക്ക് പ്രധാന്യം നല്‍കിയുള്ള വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. നടപ്പാക്കാനാകുന്ന കാര്യങ്ങളേ മുന്‍പോട്ട് വച്ചിട്ടുളളൂവെന്നും പൊള്ളയായ വാഗ്ദാനങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും പ്രകടന പത്രിക പുറത്തിറക്കിയ തേജസ്വി യാദവ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

അതേ സമയം സംസ്ഥാനത്ത് മദ്യമാഫിയ പിടിമുറുക്കിയെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ആരോപിച്ചു. മദ്യനിരോധനം സ്ത്രീകളുടെ വോട്ട് തട്ടാനുള്ള തന്ത്രമായിരുന്നുവെന്നും സമാന്തര വിപണന ശൃംഖല സംസ്ഥാനത്ത് ശക്തമാണെന്നും ചിരാഗ് പ്രചാരണ റാലിയില്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിത്യാനന്ദ റായ് തുടങ്ങിയവര് ഇന്ന് നിതീഷ് കുമാറിന്‍റെ റാലികളില്‍ പങ്കെടുക്കും.