Asianet News MalayalamAsianet News Malayalam

ബീഹാർ വിഷമദ്യ ദുരന്തം; രണ്ടിടങ്ങളിലായി മരണം 21 ആയി

ബിഹാറിൽ കഴിഞ്ഞ 11 ദിവത്തിനിടെ ഉണ്ടാവുന്ന  മൂന്നാമത്തെ മദ്യദുരന്തമാണിത്...

Bihar Hooch Tragedy ; The death toll is rising
Author
Patna, First Published Nov 5, 2021, 1:54 PM IST

പാറ്റ്ന: ബീഹാർ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. ബെട്ടിയായിൽ 10 ഉം ഗോപാൽ ഗഞ്ചിൽ 11 പേർ ഇതുവരെ മരിച്ചു. ബിഹാറിൽ കഴിഞ്ഞ 11 ദിവത്തിനിടെ ഉണ്ടാവുന്ന  മൂന്നാമത്തെ മദ്യദുരന്തമാണിത്. ഒക്ടോബർ 24ന് സിവാൻ ജില്ലയിലും ഒക്ടോബർ 28ന് സാരായ ജില്ലയിലും എട്ട് പേർ മരിച്ചിരുന്നു. അടുത്തടുത്ത ജില്ലകളിലാണ് മദ്യദുരന്തം ഉണ്ടാകുന്നത് സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

അതേ സമയം വെസ്റ്റ് ചാമ്പാരനിലും വിഷമദ്യ ദുരന്തം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവിടെ ആറ് പേര്‍ എങ്കിലും വ്യാജമദ്യം കഴിച്ച് മരണപ്പെട്ടുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പലര്‍ക്കും ചര്‍ദ്ദിയും, തലവേദനയും, കാഴ്ച പ്രശ്നവും നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച മുതല്‍ ഗോപാല്‍ഗഞ്ച്, വെസ്റ്റ് ചമ്പാരന്‍ ജില്ലകളില്‍ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പ്രഥമിക അന്വേഷണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ സാധിക്കൂ എന്നുമാണ് ഗോപാൽഗഞ്ച് ജില്ല ജില്ല എസ്.പി ഉപേന്ദ്ര നാഥ് വര്‍മ്മ പറയുന്നത്. ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പൊലീസുകാരും തെല്‍ഹുവാ ഗ്രാമത്തില്‍ ക്യാംപ് ചെയ്ത് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios