ധീരസൈനികര്‍ക്ക് അൽപ്പസമയത്തിനകം രാഷ്ട്രപതിയും പ്രധാനമന്ത്രിയും സൈനികരുമടക്കമുള്ള പ്രമുഖർ ആദരാഞ്ജലിയർപ്പിക്കും.

ദില്ലി: ഹെലികോപ്ട‍ർ അപകടത്തിൽ (Helicopter crash) മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് (General Bipin Rawat) അടക്കമുള്ള 13 പേരുടെയും ഭൌതിക ശരീരങ്ങൾ വഹിച്ചു കൊണ്ടുള്ള പ്രത്യേക വിമാനം ദില്ലിയിലെ പാലം വിമാനത്താവളത്തിൽ എത്തി. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് വിമാനത്തിലാണ് 13 മൃതദേഹങ്ങളും സുലൂരിൽ നിന്ന് ദില്ലിയിലേക്ക് കൊണ്ടുവന്നത്. 

ധീരസൈനികര്‍ക്ക് അൽപ്പസമയത്തിനകം രാഷ്ട്രപതിയും പ്രധാനമന്ത്രിയും സൈനികരുമടക്കമുള്ള പ്രമുഖർ ആദരാഞ്ജലിയർപ്പിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും കര- വ്യോമ- നാവിക സേനാ തലവൻമാരും അൽപ്പ സമയത്തിനുള്ളിൽ വിമാനത്താവളത്തിലെത്തും. നിലവിൽ നിശ്ചയിച്ച പ്രകാരം 8. 50 ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അന്ത്യാഞ്ജലി അർപ്പിക്കും. 9.05 ന് പ്രധാനമന്ത്രി അന്ത്യാഞ്ജലി അർപ്പിക്കും. 9. 15 ന് രാഷ്ട്രപതിയും ശ്രദ്ധാഞ്ജലി അർപ്പിക്കിക്കാനെത്തും. രാജ്യത്തിന്റെ മൂന്ന് സൈനിക തലവൻമാരും ധീര ജവാൻമാർക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തും. ഇതോടൊപ്പം ശ്രിലങ്ക, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരും എത്തും. ജനറൽ ബിപിൻ റാവത്തിന്റെ മക്കൾ അടക്കമുള്ള കുടുംബാംഗങ്ങളും വിമാനത്താവളത്തിലെത്തിച്ചേർന്നിട്ടുണ്ട്. 

Scroll to load tweet…
Scroll to load tweet…

Helicopter crash : നോവായി മലയാളി സൈനികന്‍ പ്രദീപ്; മൃതദേഹം മറ്റന്നാളോടെ നാട്ടിലെത്തിച്ചേക്കും

പൊതുജനങ്ങൾക്കും സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് ആദരാഞ്ജലിയർപ്പിക്കാം. നാളെ രാവിലെ 11 മണി മുതൽ 12 വരെ പൊതുജനങ്ങൾക്ക് ആദരാഞ്ജലിയർപ്പിക്കാൻ സമയം അനുവദിച്ചു. 12.30 മുതൽ 1.30 വരെ സൈനിക ഉദ്യോഗസ്ഥർക്കും സമയം അനുവദിച്ചിട്ടുണ്ട്. 

ജനറൽ ബിപിൻ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയ‍ർ എൽഎസ് ലിഡർ, എന്നിവരുടേതുൾപ്പെടെ നാല് മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂ എന്നാണ് സൈന്യം അറിയിച്ചത്. ജനറൽ ബിപിൻ റാവത്തിൻറയും ഭാര്യയുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനും വിലാപയാത്രയ്ക്കും ശേഷം സൈനിക ബഹുമതികളോടെ നാളെ വൈകിട്ട് സംസ്കരിക്കുമെന്നാണ് നിലവിൽ അറിച്ചിട്ടുള്ളത്. അതിനിടെ, ജനറൽ ബിപിൻ റാവത്തിന്റെ മക്കളെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സന്ദർശിച്ചു.

Bipin Rawat: ജനറൽ ബിപിൻ റാവത്തിനും പത്നിക്കും മരണപ്പെട്ട സൈനികർക്കും ആദരാഞ്ജലി അർപ്പിച്ച് സൈന്യം

Scroll to load tweet…